കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐയുമായി സിപിഎം ഇനി എന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ? കാരശ്ശേരിയുടെ മറുപടി!

Google Oneindia Malayalam News

കോഴിക്കോട്: തീവ്രവാദിൾക്ക് വേണ്ടി വാദിച്ചുവെന്ന സിപിഎം നേതാവ് പി ജയരാജന്റെ ആരോപണത്തിന് മറുപടിയുമായി എംഎൻ കാരശ്ശേരി രംഗത്ത്. ഫേസ്ബുക്കിലെഴുതിയ തുറന്ന കത്തിലൂടെയാണ് മറുപടി. തീവ്രവാദ സംഘടനയെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞ എസ്ഡിപിഐയുമായി സിപിഎം എന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരുന്നുവോ എന്നും എസ്ഡിപിഐയുമായി സിപിഎം ഇനി എന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ എന്നും കാരശ്ശേരി ചോദിക്കുന്നു.

''ഒരു ചാനൽ ചർച്ചയിൽ പണ്ഡിതനായ എം എൻ കാരശ്ശേരി തീവ്രവാദികൾക്ക് വേണ്ടി ഘോര ഘോരമായി വാദിക്കുന്നത് കേട്ടു. ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെ കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ ഞാൻ വായിച്ചത് കാരശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിനു എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല'' എന്നാണ് പി ജയരാജൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്. കാരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ജയരാജന് മറുപടി

ജയരാജന് മറുപടി

'കേരളത്തിലെ സി പി എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായ ബഹു. പി ജയരാജൻ വായിച്ചറിയുവാൻ.. താങ്കൾ 2019 നവംബർ 20 ന് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിൽ എന്നെക്കുറിച്ചുള്ള പരാമർശം കാണാനിടയായി . ചാനൽ ചർച്ചയിൽ "എം എൻ കാരശ്ശേരി തീവ്രവാദികൾക്കു വേണ്ടി ഘോരഘോരമായി വാദിക്കുന്നത് കേട്ടു : ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെക്കുറിച്ചു മലയാളത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ ഞാൻ വായിച്ചത് കാരശ്ശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിന് എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല" . എന്ന് താങ്കൾ എഴുതിയത് കണ്ട് ഞാൻ ചിരിച്ചു.

മുസ്ലീം സംഘടന ഏതെന്ന് പറഞ്ഞില്ല

മുസ്ലീം സംഘടന ഏതെന്ന് പറഞ്ഞില്ല

സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ പ്രസംഗത്തെപ്പറ്റിയായിരുന്നു മനോരമ ചാനലിൽ നടന്ന നമ്മുടെ ചർച്ച. കോഴിക്കോട് മാവോയിസ്റ്റു ബന്ധം ആരോപിച്ചു യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളുടെ കാര്യം വിശദീകരിക്കുമ്പോൾ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ ബന്ധമുണ്ട് എന്ന് മോഹനൻ മാസ്റ്റർ പറയുകയുണ്ടായി. ആ മുസ്ലിം സംഘടന ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല . ചർച്ചയിൽ പ്രൊഫ.പി. കോയയുടെ പേര് പരാമർശിച്ചതല്ലാതെ താങ്കളും ആ സംഘടനയുടെ പേര് തുറന്നു പറഞ്ഞില്ല .

സംഘടനകൾ ഒരുപാടുണ്ട്

സംഘടനകൾ ഒരുപാടുണ്ട്

താങ്കൾക്കറിയാവുന്നപോലെ ആ ചർച്ചയിൽ ഞാൻ ഏതെങ്കിലും സംഘടനയെ ന്യായീകരിക്കുകയോ , തള്ളിപ്പറയുകയോ ചെയ്തിട്ടില്ല . സി.പി.എം. ഉദ്ദേശിക്കുന്ന സംഘടന ഏതെന്ന് മോഹനൻ മാസ്റ്റർ യോഗത്തിൽ നടത്തിയ പ്രസംഗത്തിലോ താങ്കൾ ചർച്ചയിൽ നടത്തിയ സംഭാഷണത്തിലോ വ്യക്തമാക്കിയിരുന്നില്ല എന്നത് തന്നെ കാരണം . ഞാനാകെ ചെയ്തത് സംഘടന ഏതെന്ന് വ്യക്തമാക്കണമെന്ന് ശഠിക്കുകയാണ് .എന്തിന് അങ്ങനെ പറഞ്ഞു എന്നാണെങ്കിൽ മുസ്ലീങ്ങൾക്കിടയിൽ സംഘടനകൾ ഒരുപാടുണ്ട്.

നേരത്തെ പറയാതിരുന്നത് എന്ത്?

നേരത്തെ പറയാതിരുന്നത് എന്ത്?

അവരെയെല്ലാം ഒരുപോലെ സംശയത്തിന്റെ നിഴലി ൽ നിർത്തി പുകമറ സൃഷ്ടിക്കുന്നത് ശരിയല്ല. ആരെന്നും എന്തെന്നും അറിയാവുന്ന താങ്കളോ മോഹനൻ മാഷോ ആ പേര് വെളിപ്പെടുത്തി വിഷയം തീർക്കണമെന്നാണ് ഞാൻ പറഞ്ഞത്; അല്ലാത്തപക്ഷം അത് ഹിന്ദുത്വ രാഷ്ട്രീയക്കാർക്ക് ഗുണകരമാവും എന്നും. ഇതിലെവിടെയാണ് തീവ്രവാദത്തെ ഘോരഘോരം ന്യായീകരിക്കുന്ന ഭാഗമുള്ളത്? ആ സംഘടന എസ് .ഡി.പി.ഐ. ആണെന്ന് ഇപ്പോൾ മോഹനൻ മാഷ് വ്യക്തമാക്കിയിരിക്കുന്നു. ഇത് നേരത്തെ പറയാതിരുന്നത് എന്താണ് ?

എന്നും എതിർക്കുന്നു

എന്നും എതിർക്കുന്നു

കേരളത്തിലെ മുസ്ലീങ്ങൾക്കിടയിലെ തീവ്രവാദ സംഘടന എന്ന നിലയിൽ എസ് ഡിപിഐ.യെ എന്നും എതിർത്ത് പോന്നിട്ടുള്ള ഒരാളാണ് ഞാൻ . ഇത് പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും മുമ്പേതന്നെ എത്രയോവട്ടം വിശദീകരിച്ചതാണ്. താങ്കൾക്ക് ഓർമ്മ തോന്നാനിടയുള്ള രണ്ട് സന്ദർഭങ്ങൾ പറയാം: 1. തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകൻ ടി. ജെ. ജോസഫിന്റെ കൈ വെട്ടിയപ്പോൾ (4 ജൂലായ് 2010 ). 2. എറണാകുളം മഹാരാജാസ് കോളേജിൽ ബി.എസ്.സി .ക്ക് പഠിക്കുന്ന എസ്.എഫ്.ഐ.നേതാവ് അഭിമന്യു കൊല്ലപ്പെട്ടപ്പോൾ (1 ജൂലായ് 2018 )

ചെറിയ സംഭവം ഓർമിപ്പിക്കുന്നു

ചെറിയ സംഭവം ഓർമിപ്പിക്കുന്നു

താങ്കൾക്കറിയാവുന്നപോലെ ,ഈ രണ്ടു കേസിലും കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായത് എസ്ഡിപിഐക്കാരായിരുന്നു. ആ പാർട്ടിയുടെ തീവ്രവാദ സ്വഭാവം വെളിവാക്കുന്നവയാണ് മേൽപ്പറഞ്ഞ അക്രമങ്ങൾ. ഈ സന്ർന്ദഭത്തിൽ എനിക്ക് താങ്കളെ ചെറിയ ഒരു സംഭവം ഓർമ്മിപ്പിക്കാനുണ്ട്. "കൈവെട്ടിന്റെ'' ചർച്ചകൾ സജീവമായിരുന്ന സന്ദർഭത്തിൽ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തിൽ പല മുസ്ലിം സംഘടനകളും മലപ്പുറം ജില്ലയിലെ കോട്ടക്കൽ മതതീവ്രവാദത്തെ തള്ളിപ്പറയാനായി ഒരു സമ്മേളനം ചേർന്നിരുന്നു.

ലീഗിന്റെ നിലപാട്

ലീഗിന്റെ നിലപാട്

ജമാഅത്തെ ഇസ്ലാമി, എസ് .ഡി.പി.ഐ, പി.ഡി.പി. എന്നീ സംഘടനകളെ ആ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. (1 ആഗസ്ത് 2010 ) എസ് .ഡി.പി.ഐ തീവ്രവാദ സംഘടനയാണ് എന്ന് മുസ്ലിം ലീഗിൻറെ സമുന്നത നേതാവ് ഹൈദരലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കിയിട്ട് കാലം കുറച്ചായി . ആ പാർട്ടിയുടെ എം.കെ.മുനീർ, കെ. എം.ഷാജി എന്നീ എം.എൽ.എ.മാർ അവരുടെ പ്രസംഗങ്ങളിൽ നിരന്തരം ആവർത്തിക്കുന്നവീക്ഷണമാണിത്. യൂത്ത് ലീഗ് നേതാവ് പികെഫിറോസ് ഈ വിമർശനം ഉന്നയിക്കാനുള്ള ഒരവസരവും പാഴാക്കി ഞാൻ കണ്ടിട്ടില്ല. തർക്കമില്ല, എസ്ഡിപിഐ തീവ്രവാദസംഘടനയാണ് എന്ന കാര്യത്തിൽ നമ്മളെല്ലാം യോജിക്കുന്നു.

തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ

തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ

ഇനി രണ്ട് ചെറിയ ചോദ്യങ്ങൾ ചോദിയ്ക്കാൻ താങ്കൾ എന്നെ അനുവദിക്കണം: 1 . എസ്ഡിപിഐയുമായി സിപിഎം എന്നെങ്കിലും തെരഞ്ഞെടുപ്പ്ധാരണ ഉണ്ടാക്കിയിരുന്നുവോ? 2 . എസ്ഡിപിഐയുമായി സിപിഎം ഇനി എന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ ? മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ മറ്റെന്തിന്റെയോ പേരിലുള്ള ഒരുതരം തീവ്രവാദത്തെയും ഈ ജീവിതത്തിൽ ഞാൻ ന്യായീകരിച്ചിട്ടില്ലെന്ന് ജനസമക്ഷം സത്യം ചെയ്തു പറയാൻ ഈ സന്ദർഭം ഉപയോഗിച്ചുകൊള്ളുന്നു.

സൗഹാർദപൂർവ്വം
എം.എൻ.കാരശ്ശേരി

ഫേസ്ബുക്ക് പോസ്റ്റ്

എംഎൻ കാരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
MN Karassery's open letter to CPM leader P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X