കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പനി നഷ്ടത്തിൽ കൂട്ടപിരിച്ചുവിടലിന് മൽട്ടി നാഷണൽ കമ്പനി: സർക്കാർ ഇടപെട്ട് ജോലി തിരിച്ചു നൽകി!!

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾക്കിടെ ജീവനക്കാർക്ക് കൂട്ട പിരിച്ചുവിടൽ നോട്ടീസ് നൽകി മൾട്ടി നാഷണൽ കമ്പനി. കശ്മീർ താഴ്വരയിലെ സംഭവികാസങ്ങൾ വൻനഷ്ടങ്ങളുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എന്നാൽ കശ്മീർ സർക്കാർ വിഷയത്തിലിടപെട്ട് 70ഓളം വരുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതമാക്കിയിട്ടുണ്ട്.

രാജ്യത്ത് വിഭജന രാഷ്ട്രീയമെന്ന് നടി സോനം കപൂര്‍; 70 വര്‍ഷം മുമ്പ് ഇന്ത്യ ഒന്നായിരുന്നു... പൊങ്കാലരാജ്യത്ത് വിഭജന രാഷ്ട്രീയമെന്ന് നടി സോനം കപൂര്‍; 70 വര്‍ഷം മുമ്പ് ഇന്ത്യ ഒന്നായിരുന്നു... പൊങ്കാല

ആഗോള ബിസിനസ് സേവന ദാതാക്കളായ ഏജിസാണ് ശ്രീനഗറിൽ പ്രവർത്ത്തിക്കുന്ന ബിപിഒ അടച്ചുപൂട്ടാൻ നീക്കം നടത്തിയത്. ഇതോടെ 70 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടൽ ഭീഷണി നേരിടേണ്ടിവന്നത്. 240 സീറ്റും 700 ഓളം പേർക്ക് തൊഴിലും നൽകുന്ന കമ്പനിയാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീർ താഴ് വരയിലെ ബിസിനസ് പാടെ കൂപ്പുകുത്തിയിരുന്നു.

കശ്മീരിലെ നിയന്ത്രണങ്ങൾ

കശ്മീരിലെ നിയന്ത്രണങ്ങൾ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കി കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ച നടപടിക്ക് പിന്നാലെ കശ്മീരിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്റർനെറ്റ് ഉൾപ്പെടെ എല്ലാത്തവരും വാർത്താവിനിമയ സംവിധാനങ്ങളും വിഛേദിച്ചതിനൊപ്പം ആളുകൾക്ക് സംഘം ചേരുന്നതിനും കർശന വിലക്കാണ് ഇക്കാലയളവിൽ ഉണ്ടായിരുന്നത്. പാക് പിന്തുണയോടെയുള്ള ഭീകരപ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കർശന നിയന്ത്രണങ്ങൾ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. മൊബൈൽ ഫോണുകളും ഇന്റർനെറ്റും മറ്റ് വാർത്താവിനിമയ സംവിധാനങ്ങളും നിലച്ചതോടെ വോഡഫോണിന്റെ ഏജീസിന്റെ ഉപയോക്താക്കളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് 10000 മാത്രമായി കുറയുകയായിരുന്നു.

പിരിച്ചുവിടൽ നോട്ടീസ്

പിരിച്ചുവിടൽ നോട്ടീസ്

ഇതോടെയാണ് കമ്പനി 70 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. എന്നാൽ വിഷം കശ്മീർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീനഗർ ജില്ലാ കമ്മീഷണർ ഡോ. ഷാഹിദ് ഇഖ്ബാൽ ചൌധരി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെയാണ് മൂന്ന് മാസത്തേക്ക് ശമ്പളം വാഗ്ദാനം ചെയ്തത്. നോട്ടീസ് ലഭിച്ച ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകാമെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്താക്കൽ ഭീഷണി നേരിടുന്ന ജീവനക്കാർക്കൊപ്പം 18 മാസത്തിനിടെ കശ്മീരിരെ പ്രാദേശിക യുവാക്കൾക്ക് ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം ചൌധരി കൂട്ടിച്ചേർത്തു.

 ഐടി സെക്ടറിനെ പിന്തുണയ്ക്കാൻ

ഐടി സെക്ടറിനെ പിന്തുണയ്ക്കാൻ

കശ്മീരിലെ ഐടി സെക്ടറിനെ എക്കാലത്തും പിന്തുണയ്ക്കുന്ന ചൌധരി നേരത്തെ ബന്ദിപ്പോർ കമ്മീഷണറായിരിക്കെയണ് സംസ്ഥാനത്തെ ആദ്യത്തെ ബിപിഒ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബന്ദിപ്പൂർ മോഡൽ സമ്പൂർണ വിജയമായതോടെ സംസ്ഥാനത്ത് 21 ബിപിഒകൾ കൂടി ആരംഭിച്ചിരുന്നു. സമാന രീതിയിൽ ബിപിഒകൾ തുടങ്ങുന്നതിന് സംസ്ഥാന സർക്കാർ ഫണ്ടുകൾ വിതരണം ചെയ്യുകയുമുണ്ടായി. കശ്മീരിലെ വിദ്യാസമ്പന്നരായ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കൾക്ക് ഐടി സെക്ടറിൽ ഭാവിയുണ്ടെന്നാണ് ബിനിനസ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

English summary
MNC puts Kashmir employees on notice; government comes to their rescue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X