പാസ്‌വേര്‍ഡ് ഹാക്കിങ്; അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍
ഗുഡ്ഗാവ്: മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പാസ് വേര്‍ഡും യൂസര്‍ ഐഡിയും ഹാക്ക് ചെയ്ത് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഗുഡ്ഗാവിലെ, ഗുഡ്ഗാവ്‌സ് ഉദ്യോഗ് വിഹാര്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പാസ് വേര്‍ഡ് ഹാക്ക് ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റിലായത്.
ഇതേ കമ്പനിയില്‍ നിന്നും ഒന്നരവര്‍ഷം മുന്‍പ് ജോലി രാജിവെച്ചുപോയ ബബ്‌ലീന്‍ ആണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് വരുണ്‍ ഇതിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. വരുണും ഇതേ കമ്പനിയില്‍ മുന്‍പ് ജോലി ചെയ്തിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് സ്വന്തമായി മറ്റൊരു കമ്പനി തുടങ്ങുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

എയര്‍ ടിക്കറ്റ് ബിസിനസ് ചെയ്യുന്ന ഗുഡ്ഗാവ്‌സ് ഉദ്യോഗ് വിഹാര്‍ എന്ന കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും അജ്ഞാതര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി ഉദ്യോഗസ്ഥന്‍ സൈബര്‍ സെല്ലിനെ സമീപിച്ചത്. കമ്പനിയില്‍ ജോലി ചെയ്യുന്ന ആരോ ഇതിന് പിന്നിലുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ കമ്പനിയിലെ മുന്‍ ജീവനക്കാരായ ബബ്‌ലീനും വരുണുമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. കമ്പനി അറിയാതെ സ്ഥിരം യാത്രക്കാര്‍ക്ക് വന്‍ ഡിക്കൗണ്ടുകള്‍ നല്‍കുക വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കാനും പ്രതികള്‍ക്ക് കഴിഞ്ഞു. അറസ്റ്റിലായ ബബ്‌ലീന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഉടന്‍ പിടിയിലാകുമെന്ന് പോലീസ് സൂചന നല്‍കി.












Click it and Unblock the Notifications