കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമിലും ബിജെപിക്ക് തിരിച്ചടി; സഖ്യം വിടുമെന്ന് എംഎന്‍എഫ്!! ഒടുവിലെ അസ്ത്രം തിരിഞ്ഞാക്രമിക്കുന്നു

Google Oneindia Malayalam News

ഐസ്വാള്‍: മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വേളയില്‍ നടത്തിയ നീക്കങ്ങള്‍ ബിജെപിയെ തിരിഞ്ഞുകുത്തുന്നു. മേല്‍ജാതിക്കാര്‍ക്ക് സംവരണം, അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായ പൗരത്വ ബില്ല് എന്നിവയാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍ പൗരത്വ ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ലിനെതിരെ അസമില്‍ തുടങ്ങിയ പ്രതിഷേധം മിസോറാമിലും എത്തിയിരക്കുന്നു. എന്‍ഡിഎ സഖ്യം വിടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികള്‍ ഉടക്കുന്നത് ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയാകും.....

ബില്ല് പിന്‍വലിച്ചില്ലെങ്കില്‍

ബില്ല് പിന്‍വലിച്ചില്ലെങ്കില്‍

പൗരത്വ ബില്ല് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് മിസോറാം ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ ആവശ്യം. ബില്ല് പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ സഖ്യത്തില്‍ തങ്ങളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി സോറം തങ്ക പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പച്ച പിടിക്കാനുള്ള ബിജപിയുടെ മോഹമാണ് ഇതോടെ ഇല്ലാതാകുന്നത്.

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

ബില്ലിനെ ആരും പിന്തുണയ്ക്കരുതെന്നാണ് എംഎന്‍എഫിന്റെ ആവശ്യം. എന്തുവില കൊടുത്തും ബില്ല് പരാജയപ്പെടുത്താന്‍ ശ്രമം തുടരുമെന്നും സോറംതങ്ക പറഞ്ഞു. ഐസ്വാളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷിയാണ് എംഎന്‍എഫ്.

മുസ്ലിംകളെ മാത്രം ഒഴിവാക്കി

മുസ്ലിംകളെ മാത്രം ഒഴിവാക്കി

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ ഈ മാസം എട്ടിന് പാസാക്കിയിരുന്നു. ഒട്ടേറെ വിവാദ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബില്ല്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിംകളെ മാത്രം ഒഴിവാക്കി മറ്റു മതസ്ഥര്‍ക്ക് പൗരത്വം നല്‍കുമെന്നതാണ് ബില്ലിനെ പ്രധാന വിവാദ ഭാഗം. ബില്ലിനെ എതിര്‍ത്ത് മിസോറാം മന്ത്രിസഭ പ്രമേയം പാസാക്കി.

പ്രധാനമന്ത്രിയെ കണ്ടു

പ്രധാനമന്ത്രിയെ കണ്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ നേരിട്ട് കണ്ട് സോറം തങ്ക വിഷയം ഉന്നയിച്ചിരുന്നു. നിയമത്തെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുമെന്നും സോറംതങ്ക പറഞ്ഞു. അസമിലെ അസം ഗണ പരിഷത്ത് ബിജെപി സഖ്യം വിടാന്‍ കാരണവും ഈ ബില്ലായിരുന്നു.

 1986ലെ കരാര്‍

1986ലെ കരാര്‍

1986ല്‍ മിസോറാമിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരും എംഎന്‍എഫും കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് പുതിയ പൗരത്വ ബില്ല് എന്ന് സോറംതങ്ക പറയുന്നു. ബില്ല് പാസാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ആയുധമെടുത്ത മിസോകള്‍

ആയുധമെടുത്ത മിസോകള്‍

1950കളിലാണ് മിസോ നാഷണല്‍ ഫ്രണ്ട് രൂപീകരിച്ചത്. അസമിലെ മിസോ പ്രദേശങ്ങളിലെ ക്ഷാമം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രൂപീകരണം. പിന്നീട് ഒളിപ്പോരിലേക്ക് കടന്ന എംഎന്‍എഫുമായി 1986ലാണ് കേന്ദ്രം കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരം അക്രമരീതി എംഎന്‍എഫ് ഒഴിവാക്കുകയായിരുന്നു.

 തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിസോറാമില്‍ മികച്ച വിജയമാണ് എംഎന്‍എഫ് നേടിയത്. 40 അംഗ നിയമസഭയില്‍ 26 സീറ്റുകള്‍ എംഎന്‍എഫ് നേടി. അതുവരെ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. സംസ്ഥാനത്ത് എംഎന്‍എഫ് ബിജെപിയുമായി സഖ്യമില്ലെങ്കിലും കേന്ദ്രത്തില്‍ സഖ്യമുണ്ട്.

ലോക്‌സഭയില്‍ പാസായി

ലോക്‌സഭയില്‍ പാസായി

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് വിവാദ പൗരത്വ ബില്ല്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് എന്‍ഡിഎ സഖ്യത്തിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

 അസമിലുള്ളവരെ ലക്ഷ്യമിട്ടല്ല

അസമിലുള്ളവരെ ലക്ഷ്യമിട്ടല്ല

അസമിലുള്ളവരെ ലക്ഷ്യമിട്ടല്ല ബില്ല് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറയുന്നു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ ലോക്‌സഭയിലെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക വീക്ഷണത്തിന് എതിരാണ് ബില്ല് എന്ന് പ്രതിപക്ഷവും ഭരണപക്ഷത്തെ ചില കക്ഷികളും കുറ്റപ്പെടുത്തുന്നു.

 അസമില്‍ ഉടക്കി

അസമില്‍ ഉടക്കി

അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് ബില്ലിനെ ചൊല്ലി ബിജെപി സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. നാഗാലാന്റ്, മേഘാലയ, മണിപ്പൂര്‍, മിസോറാം, അസം, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം ബില്ലിനെതിരെ പ്രതിഷേധമുണ്ട്. പൗരത്വ ബില്ലിനെതിരെ അസമിലാണ് ശക്തമായ പ്രതിഷേധം.

 എന്താണ് പൗരത്വ ബില്ല്

എന്താണ് പൗരത്വ ബില്ല്

1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ പൗരത്വ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. മുസ്ലിംകളല്ലാത്ത മതസ്ഥര്‍ക്കാണ് പുതിയ ബില്ല് പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മേല്‍പറഞ്ഞ മതസ്ഥര്‍ക്കാണ് പൗരത്വം നല്‍കുക. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പൗരത്വം.

രാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും; എതിരാളികള്‍ പോലും സ്വാഗതം ചെയ്തു, ദേശീയ ട്രെന്‍ഡ് മാറിരാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും; എതിരാളികള്‍ പോലും സ്വാഗതം ചെയ്തു, ദേശീയ ട്രെന്‍ഡ് മാറി

English summary
MNF Will Withdraw Support to NDA if Citizenship Bill is Not Revoked, Says Mizoram CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X