കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറമില്‍ ഞെട്ടിച്ച് എംഎന്‍എഫ്, തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി, ബിജെപി മൂന്നാം സ്ഥാനത്ത്!!

Google Oneindia Malayalam News

ഐസ്വാള്‍: മിസോറമില്‍ തേരോട്ടം പ്രതീക്ഷിച്ച ബിജെപിയെ തകര്‍ത്ത് തരിപ്പണമാക്കി മിസോ നാഷണല്‍ ഫ്രണ്ട്. ദേശീയ പാര്‍ട്ടികളൊന്നും ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നിലം തൊട്ടില്ല. 20 സീറ്റ് എംഎന്‍എഫ് സര്‍വാധിപത്യം തെളിയിക്കുകയും ചെയ്തു. ബിജെപി കേന്ദ്ര മന്ത്രിമാരെ വരെ കൊണ്ടുവന്ന് തെലങ്കാന മോഡല്‍ പ്രചാരണമാണ് ഇവിടെയും നടത്തിയത്. എന്നാല്‍ എംഎന്‍എഫിന് മുന്നില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. അതേസമയം കോണ്‍ഗ്രസിനും ഇവിടെ തകര്‍ച്ച നേരിട്ടു. അവസ്ഥാന സ്ഥാനത്തിനായി ഇവര്‍ തമ്മിലായിരുന്നു മത്സരം.

കൂറുമാറ്റത്തിന് അന്ത്യം

കൂറുമാറ്റത്തിന് അന്ത്യം

ലായ് ജില്ലാ കൗണ്‍സിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 25 സീറ്റുകളില്‍ 20 എണ്ണവും എംഎന്‍എഫ് ഇവിടെ തൂത്തുവാരി. കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റില്‍ ഒതുങ്ങി. ഇവിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പല കക്ഷികളാണ് ഭരിച്ചിരുന്നത്. ഇവര്‍ കൂറുമാറ്റത്തിലൂടെയാണ് ഭരിച്ചത്. ഇപ്പോഴുള്ള ഒരു കൗണ്‍സില്‍ അംഗം അഞ്ച് കൊല്ലത്തിനിടെ മൂന്ന് പാര്‍ട്ടികളിലും എത്തിയ നേതാവാണ്. 2015ലാണ് ഈ നേതാവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പുള്ളപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഒടുവില്‍ എംഎന്‍എഫിലേക്ക് ഈ നേതാവ് എത്തുകയായിരുന്നു.

ബിജെപി മൂന്നാം സ്ഥാനത്ത്

ബിജെപി മൂന്നാം സ്ഥാനത്ത്

എംഎന്‍എഫ് കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റ് നേടിയത് സ്വതന്ത്രരാണ്. ഇവര്‍ മൂന്ന് സീറ്റില്‍ വിജയിച്ചു. ബിജെപി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പക്ഷേ കോണ്‍ഗ്രസിനേക്കാള്‍ വലിയ വോട്ട് ശതമാനം അവര്‍ നേടി. സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് വെറും 14 സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ബിജെപി 17 സീറ്റില്‍ മത്സരിച്ചു. ബിജെപിയേക്കാള്‍ കുറഞ്ഞ വോട്ട് ശതമാനം കോണ്‍ഗ്രസിന് ലഭിച്ചത് നാണക്കേടാണ്. എല്‍എഡിസിയില്‍ സാന്നിധ്യം പോലുമില്ലാത്ത പാര്‍ട്ടിയായിരുന്നു ബിജെപി.

വോട്ട് ശതമാനം

വോട്ട് ശതമാനം

ബിജെപി ഒരു സീറ്റാണ് നേടിയതെങ്കിലും 20 ശതമാനം വോട്ടുകല്‍ അവര്‍ നേടി. എന്നാല്‍ കോണ്‍ഗ്രസ് 14 ശതമാനത്തിലേക്ക് വീണു. സ്വതന്ത്രര്‍ 15 ശതമാനം വോട്ട് നേടിയിരുന്നു. അവരേക്കാളും താഴെയാണ് കോണ്‍ഗ്രസ്. അടുത്തിടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയിരുന്നു. അതേസമയം മിസോ നാഷണല്‍ ഫ്രണ്ടിനിത് ചരിത്ര വിജയമാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് എല്‍എഡിസിയില്‍ എംഎന്‍എഫ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്. ഇത് അവരുടെ കരുത്ത് വര്‍ധിപ്പിക്കും.

പ്രചാരണം വേറെ ലെവല്‍

പ്രചാരണം വേറെ ലെവല്‍

ബിജെപിയുടെ ഭീഷണിയെ പേടിക്കാതെ കടുത്ത പ്രചാരണമാണ് എംഎന്‍എഫ് നടത്തിയത്. എല്ലാ മന്ത്രിമാരെയും എംഎല്‍എമാരെയും ഇറക്കി ഇളക്കി മറിച്ചായിരുന്നു അവരുടെ പ്രചാരണം. എത്ര പേര്‍ പ്രചാരണത്തിന് എത്തി എന്നത് അടക്കമുള്ള കാര്യങ്ങളും പാര്‍ട്ടി കുറിച്ച് വെച്ചിരുന്നു. മുഖ്യമന്ത്രി സോറംതാംഗയുടെ ഭരണത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. അതേസമയം പ്രാദേശിക വിഷയങ്ങള്‍ മനസ്സിലാക്കാതെ കളിച്ചതാണ് ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയായത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

നേരത്തെ കോണ്‍ഗ്രസായിരുന്നു ഇവിടെ ഏറ്റവും വലിയ കക്ഷി. 2015ല്‍ 16 സീറ്റുകള്‍ നേടി അവര്‍ അധികാരത്തിലെത്തി. എംഎന്‍എഫിന് 8 സീറ്റുകള്‍ ലഭിച്ചു. സ്വതന്ത്രന്‍ ഒരു സീറ്റും നേടി. എന്നാല്‍ 2019 പകുതിയോടെ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച് നാല് കൗണ്‍സില്‍ അംഗങ്ങളും ഒരു സ്വതന്ത്രനും എംഎന്‍എഫിനൊപ്പം ചേര്‍ന്നു. ഒരു സീറ്റിന്റെ പിന്‍ബലത്തില്‍ അവിടെ എംഎന്‍എഫ് ഭരണകൂടമുണ്ടാക്കി. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ കോണ്‍ഗ്രസിലെ ബാക്കിയുള്ള ഏഴംഗങ്ങളും ബിജെപിയില്‍ ചേര്‍ന്ന് ഭരണം പിടിക്കാന്‍ നോക്കി. എന്നാല്‍ വിശ്വാസ വോട്ട് നടന്നില്ല. ബിജെപി അധികാരം പിടിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ദേശീയ പാര്‍ട്ടികള്‍ ചിത്രത്തിലില്ല

ദേശീയ പാര്‍ട്ടികള്‍ ചിത്രത്തിലില്ല

ബിജെപിയും കോണ്‍ഗ്രസും ഇത്തവണ ചിത്രത്തിലേ ഇല്ലായിരുന്നു. ബിജെപിയും എംഎന്‍എഫും കോണ്‍ഗ്രസ് നേതാക്കളെ കൂറുമാറ്റിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ബിജെപിയുടെ 17 സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേരും എംഎന്‍എഫിന്റെ 25 സ്ഥാനാര്‍ത്ഥികളില്‍ മൂന്നും മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. എന്നാല്‍ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ഏഴ് മുന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. അതേസമയം എംഎന്‍എഫ് ടിക്കറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ മൂന്നും ജയിച്ചു. രണ്ട് കേന്ദ്ര മന്ത്രിമാരും ത്രിപുരയില്‍ നിന്ന് എംഎല്‍എമാരും എത്തിയെങ്കിലും അവര്‍ക്ക് നേട്ടമുണ്ടായില്ല. കൗണ്‍സിലിന് നേരിട്ടുള്ള ഫണ്ടിംഗാണ് ബിജെപി ഉന്നയിച്ചത്. ഒന്നും ജനങ്ങള്‍ ഏറ്റെടുത്തില്ല.

സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിച്ചു

സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിച്ചു

എംഎന്‍എഫ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നാണ് കരുതിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നം അവര്‍ക്കുണ്ടായിരുന്നു. 100 പേരാണ് 25 സീറ്റിനായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കൃത്യമായി അവര്‍ പരിഹരിച്ചു. 20 സീറ്റ് മാത്രം നേടിയതിലല്ല, 48 ശതമാനം വോട്ടാണ് അവര്‍ നേടിയത്. മൂന്നില്‍ രണ്ട് സ്വയം ഭരണ ജില്ലാ കൗണ്‍സിലും ഇപ്പോള്‍ എംഎന്‍എഫാണ് ഭരിക്കുന്നത്. ചക്മ കൗണ്‍സിലില്‍ തൂക്കുസഭ വന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം എംഎന്‍എഫിന് മുന്നില്‍ വീണു. മാരാ കൗണ്‍സില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന് 20 കൗണ്‍സില്‍ അംഗങ്ങളുണ്ടായിരുന്നു. ഇവരെല്ലാം ബിജെപിയില്‍ ചേര്‍ന്നു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
mnf won 20 seats in mizoram regional polls, bjp in third place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X