കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, കാരണം ഡിഎംകെയും അണ്ണാ ഡിഎംകെയും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍. സംസ്ഥാനത്ത് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമാണ് രണ്ട് പാര്‍ട്ടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നങ്കുനേരി, വിക്രവന്ദി എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള അധികാര പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കമല്‍ഹാസന്‍ ആരോപിച്ചിരിക്കുന്നത്.

1

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള നാണം കെട്ട മത്സരം നടക്കുന്നത് കൊണ്ട് തന്റെ പാര്‍ട്ടി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെന്ന് കമല്‍ഹാസന്‍ പറഞ്ഞു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മക്കള്‍ നീതി മയ്യം കുറച്ച് സീറ്റുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പെന്ന പേരില്‍ നടക്കുന്ന ഈ അഴിമതി നിറഞ്ഞ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാകാന്‍ തന്റെ പ ാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും കമല്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത് ഡിഎംകെ അധികാരം തിരിച്ചുപിടിക്കാനാണ്. അതിനായി അണ്ണാ ഡിഎംകെയെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതേസമയം താന്‍ സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയ്ക്കായി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, 2021ല്‍ അഴിമതിക്കാരായ പാര്‍ട്ടികളെ തുരത്തി തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും കമല്‍ഹാസന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ നല്ല ഭരണം അര്‍ഹിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമം കഴിഞ്ഞ ദിവസം ഡിഎംകെ വിക്രവന്ദിയില്‍ നിന്നും കോണ്‍ഗ്രസ് നങ്കുനേരിയില്‍ നിന്നും മത്സരിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. പുതുച്ചേരിയിലെ കാമരാജ് നഗറിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഡിഎംകെയുടെ രാധാമണി അന്തരിച്ചതിനെ തുടര്‍ന്നാണ് വിക്രവന്ദിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന വസന്ത കുമാര്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നങ്കുനേരിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍

English summary
mnm not contesting tn bypolls says kamal haassan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X