പാക് സിനിമാ താരങ്ങള്‍ക്ക് അന്ത്യശാസനം... 48 മണിക്കൂറില്‍ ഇന്ത്യ വിടണം... ഇല്ലെങ്കില്‍ പുറത്താക്കും!
മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്താനില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ എത്രയും വേഗം ഇന്ത്യ വിടണമെന്ന് താക്കീത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്മാണ് സേനയാണ് പാകിസ്താനി സിനിമാ താരങ്ങള്‍ക്ക് താക്കീതുമായി രംഗത്തെത്തിയത്. 48 മണിക്കൂറിനകം താരങ്ങള്‍ ഇന്ത്യ വിട്ടുപോകണം.
അല്ലാത്ത പക്ഷം എല്ലാവരെയും പുറത്താക്കുമെന്നും എം എന്‍ എസ് പറയുന്നു. ജമ്മുകാശ്മീരിലെ ഭീകരാക്രമണത്തില്‍ 18 ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആക്രമണം നടന്നത് പാക് സഹായത്തോടെയാണ് എന്നാണ് കരുപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി എം എന്‍ എസ് രംഗത്ത് വന്നത്. ഫവദ് ഖാനും മഹിര ഖാനും ഉള്‍പ്പെടെയുള്ള പല പാക് താരങ്ങളും ഇപ്പോള്‍ ഇന്ത്യയിലുണ്ട്.

പുറത്താക്കും, അടിക്കും
പാകിസ്താനി നടന്മാര്ക്കും നടിമാര്‍ക്കും ഞങ്ങള്‍ 48 മണിക്കൂര്സമയം നല്കുന്നു. അതിനകം പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കും. - എം എന്‍ എസ് നേതാവ് അമേയ് ഖോപ്കര്‍ പറഞ്ഞു.

തല്ലുമെന്ന് ഭീഷണി
പാക് താരങ്ങള്‍ക്ക് മാത്രമല്ല, അവരോടൊപ്പമുള്ള സംവിധായകര്‍ക്കും പ്രോഡ്യൂസര്മാര്ക്കും അടി കിട്ടും - എം എന്‍ എസിന്റെ സിനിമാ പ്രവര്‍ത്തക യൂണിറ്റ് തലവനാണ് അമേയ് ഖോപ്കര്‍.

ഫവദ് ഖാനും മഹിരയും
ഫവദ് ഖാന്, മഹിര ഖാന് എന്നിവര്‍ ഇപ്പോള്‍ മുംബൈയില്‍ ഉണ്ട്. ഷാരൂഖ് ഖാനൊപ്പം റായീസില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് മഹിര ഖാന് മുംബൈയില്‍ എത്തിയത്.

കടന്ന കൈയ്യായിപ്പോയില്ലേ
ഇന്ത്യയും പാകിസ്താനും തമ്മില്‍ പ്രശ്നങ്ങളുണ്ട് എന്ന് കരുതി പാക് സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തുന്നതില്‍ എന്ത് കാര്യമാണുള്ളത്. ഇതാദ്യമായിട്ടല്ല എം എന്‍ എസ് ഇത്തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത്.

പാക് താരങ്ങളുടെ വരവ്
ഇത് വേണ്ടത് തന്നെ എന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. പാകിസ്താനില്‍ നിന്നും സിനിമാ താരങ്ങള്‍ ഇവിടേക്ക് വരുന്നത് സേവനത്തിനല്ല പണമുണ്ടാക്കാനാണ് എന്നതാണ് ഈ പറയുന്നവരുടെ വാദം
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications