കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വേറിട്ട നീക്കം... ഷാഡോ കാബിനറ്റുമായി എംഎന്‍എസ്, ഉദ്ധവിനെയും മകനെയും നിരീക്ഷിക്കും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ പദ്ധതികളുമായി നവനിര്‍മാണ്‍ സേന. രാജ് താക്കറെ, സര്‍ക്കാരിനെ പൂട്ടാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഉദ്ധവ് താക്കറെയെയും മകന്‍ ആദിത്യ താക്കറെയെയും നിരീക്ഷിക്കാന്‍ ഷാഡോ കാബിനറ്റ് രൂപീകരിച്ചിരിക്കുകയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. അതേസമയം താക്കറെ കുടുംബത്തിലെ അധികാര വടംവലിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. സര്‍ക്കാരിനെ ഈ നീക്കം പ്രതിസന്ധിയിലാക്കുമെന്ന് വ്യക്തമാണ്.

1

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ബിജെപിയുടെ ശക്തമായ പിന്തുണയുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സഖ്യവുമായിട്ടായിരുന്നു അടുപ്പം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ശിവസേന കോണ്‍ഗ്രസ് പക്ഷത്തേക്കും എംഎന്‍എസ് ബിജെപി സഖ്യത്തിനെയും പിന്തുണയ്ക്കുകയായിരുന്നു. ഷാഡോ ക്യാബിനറ്റ് നിലവിലുള്ള സര്‍ക്കാരിനെ നിരീക്ഷിക്കുന്ന ബദല്‍ സംവിധാനമാണ്.

അതേസമയം നിയമപരമായി ഇതിന് പരിരക്ഷയുണ്ടാവില്ല. രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയ്ക്കാണ് ടൂറിസം വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയുടെ വകുപ്പാണ് ഇത്. ടൂറിസം വകുപ്പിന്റെ പ്രശ്‌നങ്ങളും പോരായ്മകളും ഇനി അമിത് തുറന്നുകാണിക്കും. വിദ്യാഭ്യാസ മേഖലയില്‍ അടക്കം ആദിത്യ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങളെ പൊളിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ശിവസേനയിലെ നേതാക്കള്‍ പല മേഖലയിലും പരിചയസമ്പത്ത് കുറവാണെന്ന് രാജ് താക്കറെയ്ക്ക് അറിയാം. അതുകൊണ്ട് പ്രശ്‌നങ്ങളും സ്വാഭാവികമായും സംഭവിക്കും.

നിയമവകുപ്പിന്റെ ചുമതലയും അമിത്തിന് തന്നെയാണ്. എംഎന്‍എസ്സിന്റെ 14ാമത് സ്ഥാപക ദിനത്തിലാണ് ഷാഡോ ക്യാബിനറ്റ് രാജ് താക്കറെ പ്രഖ്യാപിച്ചത്. ഉദ്ധവിനെ നേരിടുകയാണ് പ്രധാന ലക്ഷ്യം. 2006വരെ ശിവസേനയ്‌ക്കൊപ്പമുണ്ടായിരുന്ന രാജ് താക്കറെ പിന്നീട് പാര്‍ട്ടി വിട്ട് എംഎന്‍എസ് രൂപീകരിക്കുകയായിരുന്നു. ഇതിന് പ്രധാന കാരണം ഉദ്ധവായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഷാഡോ ക്യാബിനറ്റ്. പ്രതിപക്ഷത്തിരിക്കുന്ന നേതാക്കള്‍ ചേര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനമാണിത്.

ഷാഡോ ക്യാബിനറ്റിലെ ഓരോ അംഗങ്ങള്‍ക്കും ഓരോ വകുപ്പിന്റെ ചുമതല നല്‍കിയിട്ടുണ്ടാവും. ഇത് പഠിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി മാറുകയാണ് ലക്ഷ്യം. നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാനത്ത് ദുര്‍ബലനായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളും കാര്യമായി ഫലം കാണുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്.

മധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെമധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

English summary
mns sets up shadow cabinet in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X