ബംഗ്ലാദേശികള്‍ക്ക് മുന്നറിയിപ്പുമായി എംഎന്‍എസ്: ഇന്ത്യയില്‍ നിന്ന് അടിച്ചോടിക്കുമെന്ന് ഭീഷണി
മുംബൈ: ബംഗ്ലാദേശികള്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി മഹാരാഷ്ട്രയില്‍ നവനിര്‍മ്മാണ സേനയുടെ പോസ്റ്ററുകള്‍ . രാജ്യം വിടാത്ത പക്ഷം അവരെ നവനിര്‍മ്മാണ സേനയുടെ ശൈലിയില്‍ അടിച്ചോടിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. റായ്ഗഡ് ജില്ലയിലെ പനവേല്‍ പ്രദേശത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിഷേധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് പരസ്യ പിന്തുണയുമായി എംഎന്‍എസ് മേധാവി രാജ് താക്കറെ എത്തിയതിന് തൊട്ടു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മഹാരാഷട്ര നവനിര്‍മ്മാണ്‍ സേനയുടെ ശൈലിയില്‍ നിങ്ങളെ പുറത്താക്കാതിരിക്കാന്‍ ബംഗ്ലാദേശികള്‍ രാജ്യം വിടണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. അടുത്തിടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച എംഎന്‍എസ് മേധാവി രാജ് താക്കറെയുടെയും മകന് അമിത്തിന്റെയും ചിത്രങ്ങള്‍ പോസ്റ്ററുകളിലുണ്ട്. വ്യാഴാഴ്ചയാണ് രാജ് താക്കറെ തന്റെ പാര്‍ട്ടിയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തത്. ശിവാജിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന രാജകീയ മുദ്രയോട് കൂടിയ കാവിക്കൊടിയാണ് എംഎന്‍എസിന്റെ പുതിയ ഔദ്യോഗിക പതാക. ജനുവരി 23ന് നടന്ന ഈ ചടങ്ങിനിടെയാണ് താക്കറെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ച് സംസാരിച്ചത്.

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 9ാം തിയതി പ്രതിഷേധ മാര്‍ച്ചും താക്കറെ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണയുമായി എംഎന്‍എസ് പരസ്യമായി രംഗത്തെത്തുന്നത്.
2006ലാണ് രാജ് താക്കറെ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. അന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക കാവി, നീല, പച്ച നിറങ്ങളോട് കൂടിയുള്ളതായിരുന്നു. ഹിന്ദുക്കളുടെയും ദലിതരുടെയും മുസ്ലീങ്ങളുടെയും ക്ഷേമത്തിനായുള്ള പ്രതീകമായാണ് എംഎന്‍എസ് ഈ നിറങ്ങള്‍ ഉള്‍പ്പെടുത്തിയത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications