കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശികള്‍ക്ക് മുന്നറിയിപ്പുമായി എംഎന്‍എസ്: ഇന്ത്യയില്‍ നിന്ന് അടിച്ചോടിക്കുമെന്ന് ഭീഷണി

  • By S Swetha
Google Oneindia Malayalam News

മുംബൈ: ബംഗ്ലാദേശികള്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി മഹാരാഷ്ട്രയില്‍ നവനിര്‍മ്മാണ സേനയുടെ പോസ്റ്ററുകള്‍ . രാജ്യം വിടാത്ത പക്ഷം അവരെ നവനിര്‍മ്മാണ സേനയുടെ ശൈലിയില്‍ അടിച്ചോടിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. റായ്ഗഡ് ജില്ലയിലെ പനവേല്‍ പ്രദേശത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിഷേധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് പരസ്യ പിന്തുണയുമായി എംഎന്‍എസ് മേധാവി രാജ് താക്കറെ എത്തിയതിന് തൊട്ടു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഹിന്ദുക്കളുടെ ഒഴുക്ക്, അതിര്‍ത്തി കടക്കുന്നവരുടെ ആവശ്യം പൗരത്വംപാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഹിന്ദുക്കളുടെ ഒഴുക്ക്, അതിര്‍ത്തി കടക്കുന്നവരുടെ ആവശ്യം പൗരത്വം

മഹാരാഷട്ര നവനിര്‍മ്മാണ്‍ സേനയുടെ ശൈലിയില്‍ നിങ്ങളെ പുറത്താക്കാതിരിക്കാന്‍ ബംഗ്ലാദേശികള്‍ രാജ്യം വിടണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. അടുത്തിടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച എംഎന്‍എസ് മേധാവി രാജ് താക്കറെയുടെയും മകന്‍ അമിത്തിന്റെയും ചിത്രങ്ങള്‍ പോസ്റ്ററുകളിലുണ്ട്. വ്യാഴാഴ്ചയാണ് രാജ് താക്കറെ തന്റെ പാര്‍ട്ടിയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തത്. ശിവാജിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന രാജകീയ മുദ്രയോട് കൂടിയ കാവിക്കൊടിയാണ് എംഎന്‍എസിന്റെ പുതിയ ഔദ്യോഗിക പതാക. ജനുവരി 23ന് നടന്ന ഈ ചടങ്ങിനിടെയാണ് താക്കറെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ച് സംസാരിച്ചത്.

rajthackeray-1

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 9ാം തിയതി പ്രതിഷേധ മാര്‍ച്ചും താക്കറെ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണയുമായി എംഎന്‍എസ് പരസ്യമായി രംഗത്തെത്തുന്നത്.

2006ലാണ് രാജ് താക്കറെ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. അന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക കാവി, നീല, പച്ച നിറങ്ങളോട് കൂടിയുള്ളതായിരുന്നു. ഹിന്ദുക്കളുടെയും ദലിതരുടെയും മുസ്ലീങ്ങളുടെയും ക്ഷേമത്തിനായുള്ള പ്രതീകമായാണ് എംഎന്‍എസ് ഈ നിറങ്ങള്‍ ഉള്‍പ്പെടുത്തിയത്.

English summary
MNS threattens Bengladeshi infiltrators to leave India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X