കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ എന്‍സിപിക്കൊപ്പം എംഎന്‍എസ് സഖ്യത്തിന്...... കോണ്‍ഗ്രസും ഒപ്പം ചേരും!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി എം എൻ എസ് | Oneindia Malayalam

മുംബൈ: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ട് വരികയാണ്. ദക്ഷിണേന്ത്യയില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങള്‍ ഇപ്പോള്‍ വിജയകരമായിരിക്കുകയാണ്. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത് അത്രത്തോളം വിജയം കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ ഐക്യം രഹസ്യമായി രൂപപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനും എന്‍സിപിക്കും പുറമേ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കമാണ് എംഎന്‍എസ്സിനെ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാക്കുന്നത്. രാജ് താക്കറെയും രാഹുലും ഫോണില്‍ സഖ്യം സംബന്ധിച്ച് സംസാരിച്ചതാട്ടാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം രാജ്് താക്കറെയുടെ വരവ് സംസ്ഥാനത്ത് വലിയ ചലനമുണ്ടാക്കും. പ്രത്യേകിച്ച് ശിവസേനയുടെയും ബിജെപിയുടെയും വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകും. ബിജെപിയെ മുഖ്യശത്രുവായിട്ടാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശിവസേനയോട് തീരാത്ത പക

ശിവസേനയോട് തീരാത്ത പക

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ പ്രഭാവത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ തിളക്കം കുറഞ്ഞെന്നാണ് രാജ് താക്കറെയുടെ വിലയിരുത്തല്‍. അതുകൊണ്ട് ശിവസേനയോട് തീരാത്ത പകയിലാണ് രാജ് താക്കറെ. ബിജെപി-ശിവസേന സഖ്യത്തിനൊപ്പം ചേരാനാവില്ലെന്ന ഉറച്ച് നിലപാടിലാണ് അദ്ദേഹം. ഇതിന് ബദലായി ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാവാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് കുറഞ്ഞത് ഉദ്ധവ് താക്കറെ കാരണമാണെന്ന് രാജ് താക്കറെ ആരോപിക്കുന്നുണ്ട്.

ഉത്തരേന്ത്യക്കാരോടുള്ള വിരോധം മറക്കുന്നു

ഉത്തരേന്ത്യക്കാരോടുള്ള വിരോധം മറക്കുന്നു

എംഎന്‍എസ് മഹാരാഷ്ട്രയില്‍ വളര്‍ന്നത് ഉത്തരേന്ത്യക്കാരോടുള്ള വിരോധം ആളിക്കത്തിച്ചായിരുന്നു. എന്നാല്‍ ഇനി അത് മനസ്സിലാവില്ലെന്ന് കണ്ടെത്തിയതിനാല്‍ വിരോധം മറക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഉത്തര ഭാരതീയ മഹാപഞ്ചായത്തില്‍ അദ്ദേഹം പങ്കെടുക്കുമനെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാണ്ഡീവലിയിലാണ് ഇത് നടക്കുക. ഈ നീക്കമാണ് കോണ്‍ഗ്രസുമായിും എന്‍സിപിയുമായും അദ്ദേഹത്തെ അടുപ്പിച്ചത്.

സഞ്ജയ് നിരുപത്തിന് അതൃപ്തി

സഞ്ജയ് നിരുപത്തിന് അതൃപ്തി

കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന് ഈ നീക്കത്തോട് കടുത്ത അതൃപ്തിയുണ്ട്. ആദ്യം രാജ് താക്കറെ ഉത്തരേന്ത്യക്കാരോട് മാപ്പുപറയട്ടെയെന്നായിരുന്നു പ്രതികരണം.എന്നാല്‍ ഇതിന് സംഘാടകരില്‍ നിന്ന് മറുപടിയും വന്നിട്ടുണ്ട്. വൃത്തിക്കെട്ട രാഷ്ട്രീയമാണ് സഞ്ജയ് നിരുപത്തിന്റെതെന്നായിരുന്നു മറുപടി. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതിക്ക് അദ്ദേഹവുമായി സഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനയില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

എന്‍സിപിയുടെ താല്‍പര്യം

എന്‍സിപിയുടെ താല്‍പര്യം

ശിവസേന ബിജെപി സഖ്യം വിട്ടാലും അവരെ ഒപ്പം കൂട്ടാനാവില്ലെന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍ എംഎന്‍എസ്സുമായി സഖ്യത്തിലെത്തുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം എന്‍സിപി അധ്യക്ഷന്‍ എംഎന്‍എസ്സുമായി സഖ്യമില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എ്ന്നാല്‍ ഇവര്‍ തമ്മിലുള്ള രഹസ്യ ചര്‍ച്ചകള്‍ വിജയകരമാണെന്ന് എന്‍സിപി സൂചിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധാരണയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ താല്‍പര്യം

രാഹുലിന്റെ താല്‍പര്യം

കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കിയിട്ടുണ്ട്. മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസ് ഹിന്ദുത്വ സമീപനം സ്വീകരിച്ചെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ആയിക്കൂടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാജ് താക്കറെയെ ഒപ്പം കൂട്ടുന്നതില്‍ രാഹുലിന് വലിയ താല്‍പര്യമുണ്ട്. ഇക്കാര്യം സംസ്ഥാന നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ അദ്ദേഹത്തെ ഒപ്പം കൂട്ടു.

2014ല്‍ നേട്ടം

2014ല്‍ നേട്ടം

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു രാജ് താക്കറെയുടെ പിന്തുണ. ഇത് മഹാരാഷ്ട്രയില്‍ ബിജെപിക്ക് വലിയ ഗുണം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി അകല്‍ച്ചയിലാണ് രാജ് താക്കറെ. ഉദ്ധവുമായും തെറ്റി. ഇത്തവണ എംഎന്‍എസ് കോണ്‍ഗ്രസ് പക്ഷത്തേക്ക് വരുന്നത് അവര്‍ക്ക് വലിയ ഗുണം ചെയ്യും. മഹാരാഷ്ട്രയില്‍ ഇത്തവണ പ്രതിപക്ഷ ഐക്യം തന്നെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ശക്തമായ ബിജെപി

ശക്തമായ ബിജെപി

രാജ്യത്ത് ബിജെപി ഏറ്റവും ശക്തമായി നിലനില്‍ക്കുന്നത് മഹാരാഷ്ട്രയിലാണ്. ്അവിടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ ബിജെപി വീഴ്ത്താന്‍ സാധിക്കില്ല. അതേസമയം ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിപക്ഷമുണ്ടായാല്‍ 30 സീറ്റുകളിലധികം നേടാന്‍ ഇവ ഇവര്‍ക്ക് സാധിക്കും. ചെറിയ പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ടാവും. അതേസമയം രാഹുലിന്റെ സമ്മതം ഇതിന് ആവശ്യമാണ്.

മഷ്‌റഫി മൊര്‍ത്താസ രാഷ്ട്രീയത്തിലേക്ക്.... ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുംമഷ്‌റഫി മൊര്‍ത്താസ രാഷ്ട്രീയത്തിലേക്ക്.... ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!

English summary
mns to join hands with opposition parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X