എംഎന്‍എസ് പ്രവര്‍ത്തകനെ കാമുകിയുടെ മുന്നിലിട്ട് തല്ലിക്കൊന്നു
നാഗ്‌പൂര്‍: മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകനെ നടുറോഡില്‍ കാമുകിയ്‌ക്ക് മുന്നിലിട്ട് തല്ലി കൊന്നു. വിനോദ് താക്കൂര്‍ എന്ന യുവാവിനെയാണ് കാമുകിയ്‌ക്ക് മുന്നിലിട്ട് കൊന്നത്. എംഎന്‍എസിന്‍രെ ഓഫീസ് ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. ഇതിന് പുറമെ ലോഹ ഉത്‌പ്പന്നങ്ങളുടെ വില്‍പ്പനക്കാരനുമായിരുന്നു.
യുവാവിന്റെ സുഹൃത്തുക്കളും മുന്‍ ബിസനസ് പങ്കാളികളുമായ സംഘമാണ് കൊലയ്‌ക്ക് പിന്നില്‍. സംഘത്തിലൊരാള്‍ വിനോദിന് പണം നല്‍കാനുണ്ടായിരുന്നു. ഈ പണം വാങ്ങുന്നതിന് വേണ്ടിയാണ് കാമുകിയേയും കൂട്ടി യുവാവ് ഇറ്റ ഭട്ടി ചൗക്കിന് സമീപം എത്തിയത്.

എന്നാല്‍ കാമുകിയ്‌ക്ക് മുന്നിലിട്ട് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു . തടയാന്‍ ശ്രമിച്ച കാമുകിയെ മര്‍ദ്ദിച്ചെങ്കിലും പിന്നീട് ഓട്ടോയില്‍ കയറ്റി വിടാന്‍ പ്രതികള്‍ തയ്യാറായി . വിനോദിന്റെ കാറും കൈക്കലാക്കിയാണ് കൊലയാളി സംഘം രക്ഷപ്പെട്ടത ്. പ്രതികളെ കണ്ടാല്‍ കാമുകിയ്‌ക്ക് തിരിച്ചറിയാം.
കാമുകിയുടെ അച്ഛനെ പരിചയമുള്ളതിനാലാണ് അവരെ ഉപദ്രവിയ്‌ക്കാത്തതെന്ന് പ്രതികള്‍ പറഞ്ഞത്രേ.പ്രതികളെല്ലാം തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications