Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ കേന്ദ്രത്തില്‍ യുവതിക്കൊപ്പം അര്‍ദ്ധനഗ്നനായി കണ്ട മുസ്ലീം യുവാവിന് ക്രൂര മര്‍ദ്ദനം

സര്‍ക്കാര്‍ കേന്ദ്രത്തില്‍ അര്‍ദ്ധനഗ്നനായി കണ്ട യുവാവിന് ക്രൂര മര്‍ദ്ദനം

റാഞ്ചി: ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ വീണ്ടും മുസ്ലീം യുവാവിന് ക്രൂര മര്‍ദ്ദനം. ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ മോശം സാഹചര്യത്തില്‍ യുവതിക്കൊപ്പം കണ്ടെത്തിയെന്നാരോപിച്ചാണ് ഇരുപത്തിയഞ്ചുകാരനായ ഷാക്കിബ് അന്‍സാരിയെ മര്‍ദ്ദിച്ചത്. ബൊക്കാറോ ടൗണിലെ പ്രഗ്യാ കേന്ദ്രത്തിലായിരുന്നു സംഭവം. അക്ഷയാ കേന്ദ്രത്തിന് സമാനമായ സ്ഥാപനമാണ് പ്രഗ്യാ കേന്ദ്ര.

ബുധനാഴ്ച രാവിലെ സ്ഥാപനത്തിലെത്തിയവര്‍ യുവാവിനെയും യുവതിയെയും അര്‍ദ്ധനഗ്നരായി കണ്ടെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നും പറയുന്നു. സ്ഥാപനത്തില്‍ നിന്നും വലിച്ചു പുറത്തേക്കിട്ട യുവാവിനെ ഷൂസ്, ബെല്‍റ്റ്, വടി എന്നിവ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 02-1454420578-shabeer-03-1501728

ഏതാണ്ട് അമ്പതോളംപേരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസാണ് അന്‍സാരിയെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ഒരാളെ അറസ്റ്റ് ചെയ്ട്ടുള്ളതായും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടുത്തിടെ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്കെതിരെ സമാന അക്രമങ്ങള്‍ പതിവാകുകയാണ്. ബീഫിന്റെ പേരിലും അല്ലാതെയും ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+