കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പില്‍ ലൗ ജിഹാദ് വീഡിയോ:മുസ്ലിങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രതിച്ഛായ മാറ്റാന്‍

  • By Sandra
Google Oneindia Malayalam News

സൂറത്ത്: ലൗ ജിഹാദ് വീഡിയോ പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച്. ലൗ ജിഹാദിനെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയില്‍ തങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് 200ഓളം വരുന്ന മുസ്ലിം സമുദായാംഗങ്ങളാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്ച. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അടയിന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ഗുജറാത്തിലെ ലിംബായത്ത് പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

വാട്ട്‌സ് ആപ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തോ? പണി കിട്ടും തീര്‍ച്ചവാട്ട്‌സ് ആപ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തോ? പണി കിട്ടും തീര്‍ച്ച

ന്യൂനപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ വൃണപ്പെടുത്തിക്കൊണ്ട് വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റവാളികള്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

lovejihad

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് യുവാക്കളോട് താമസസ്ഥലം ഒഴിഞ്ഞ് പ്രദേശം വിട്ടുപോകണമെന്നാവശ്യപ്പെട്ട് മൂന്നുപേര്‍ ഭീഷണിപ്പെടുത്തുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ വൈറലായ വീഡിയോയിലുള്ളത്. ഇവര്‍ക്ക് ലൗജിഹാദില്‍ പങ്കുണ്ട് എന്നതാണ് ഇതിനുള്ള കാരണമായി സംഘം ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നതിനായി മുസ്ലിം യുവാക്കളും പുരുഷന്മാരും ശ്രമിക്കുന്നുവെന്നാണ് ന്യൂനപത്തിനെതിരെ ഉയര്‍ന്ന ആരോപണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Mob attack police station over Love Jihad video spreading in social media. People seeks actions against who spread video against minority community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X