കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത്: പൊലീസിനെതിരെ ആക്രമണം: തീവെയ്ക്കാന്‍ ശ്രമം, ഇതുതാന്‍ടാ തിരുട്ടു ഗ്രാമം!!

Google Oneindia Malayalam News

കല്യാണ്‍: പോലീസിനെതിരെ കുട്ടിക്കടത്ത് റാക്കറ്റിന്റെ അതിക്രമം. മഹാരാഷ്ട്രയിലെ ആംബിവ്‌ലിയില്‍ കുട്ടിക്കടത്ത് റാക്കറ്റിലെ അംഗങ്ങളെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 25 അംഗ സംഘം ആക്രമിച്ചത്. പോലീസ് ഉദ്യോസ്ഥനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താനും ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

കുറ്റവാളിയെ പോലീസില്‍ നിന്ന് രക്ഷിക്കുന്നതിനായി സംഘം നേരത്തെ പദ്ധതിയിട്ടതുപ്രകാരമായിരുന്നു ആക്രമണമെന്നാണ് സൂചന. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 25ഓലം പോലീസ് ഉദ്യോഗസ്ഥരാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ഒരാള്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

പിടികിട്ടാപ്പുള്ളികളെ കുരുക്കാന്‍

പിടികിട്ടാപ്പുള്ളികളെ കുരുക്കാന്‍

നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള പിടികിട്ടാപ്പുള്ളികളായ സമീര്‍ ഇറാനി, ഹസന്‍ ഇറാനി എന്നിവരെ പിടികൂടുന്നതിനായി ഡിസിപി സുനില്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ രൂപികരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ പോലീസ് ഉദ്യോഗസ്ഥര്‍. ഇരുവരും ഇറാനി ബസ്ടിയില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തിയത്.

അറസ്റ്റിന് ശേഷം അക്രമം

അറസ്റ്റിന് ശേഷം അക്രമം

മുന്‍കൂട്ടി പദ്ധതിയിട്ടതുപ്രകാരം പോലീസ് സംഘം കുറ്റവാളികളെ പിടികൂടിയെങ്കിലും കുറ്റവാളികളുമായി മടങ്ങുന്ന പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കുറ്റവാളികളെ വിട്ടുനല്‍കുന്നതിന് വേണ്ടി പോലീസുമായുണ്ടായ വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. കുറ്റവാളിയുടെ ബന്ധുവാണ് പോലീസ് ഉദ്യോഗസ്ഥന്‍ ദാജി ഗെയ്ക്ക് വാദിന് മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത് ഇതിനിടെ പിടികൂടിയ കുറ്റവാളി രക്ഷപ്പെടുകയും ചെയ്തു.

 കേസില്‍ അന്വേഷണം

കേസില്‍ അന്വേഷണം

കുറ്റവാളിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം വരുത്തിയ സംഭവത്തില്‍ 25 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പോലീസിനെതിരെ അതിക്രമം

പോലീസിനെതിരെ അതിക്രമം

കേസിലുള്‍പ്പെട്ട കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ഈ പ്രദേശത്തുനിന്ന് ഇത്തരത്തില്‍ കൂട്ട ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ടോളം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
A police team that had gone to nab chain-snatchers at the infamous Irani basti in Ambivli was attacked by the family members of chain snatchers on Sunday early morning. A mob of around 25, mostly women, attacked the policemen and also tried to set one policeman on fire by pouring kerosene on him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X