Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആളെ അടിച്ചുകൊന്നു

ആഗ്ര: നാഗാലാന്‍ഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ വലിച്ചിറക്കി കൊലപ്പെടുത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ ആഗ്രയിലും സമാന സംഭവം റിപ്പോര്‍ട്ടു ചെയ്തു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ യുവാവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഷൂ ഫാക്ടറി ജീവനക്കാരനായ ജീത്തു എന്ന യുവാവാണ് ദാരുണ മരണത്തിന് ഇരയായത്. തന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടിയോട് ജീത്തു അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ടായിരുന്നു. ജീത്തുവിന്റെ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി തന്റെ സഹോദരന്മാരോടാണ് പരാതി പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ മറ്റു പ്രദേശവാസികളുമായി ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

uttar-pradesh

മര്‍ദ്ദനത്തില്‍ അവശനായ ജീത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ക്കെതിരെയും കണ്ടാലറിയുന്ന ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഒളിവില്‍ പോയിരിക്കുന്നതായാണ് വിവരം. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മദ്യലഹരിയിലാണ് ജീത്തു പെണ്‍കുട്ടിയെ അപമാനിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ജീത്തുവിനെ ദയാരഹിതമായാണ് ജനക്കൂട്ടവും പെണ്‍കുട്ടിയുടെ സഹോദരങ്ങളും മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ജനക്കൂട്ടത്തെ തടയാനോ യുവാവിനെ രക്ഷിക്കാനോ ആരും ശ്രമിച്ചില്ലെന്നും പ്രദേശവാസി മാധ്യമങ്ങളെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+