കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപം നടത്താന്‍ അവര്‍ സ്‌കൂളിനെ മറയാക്കി,അവിടം കത്തിച്ചു. ദില്ലി കലാപത്തില്‍ വെളിപ്പെടുത്തല്‍!!

Google Oneindia Malayalam News

ദില്ലി: സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ നിലവാരത്തിനും പേരുകേട്ട സ്ഥലമാണ് ദില്ലി. എന്നാല്‍ ദില്ലി കലാപത്തില്‍ സ്‌കൂളുകള്‍ പോലും അക്രമികള്‍ വെറുതെ വിട്ടില്ലെന്ന് ശിവ വിഹാര്‍ ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അധ്യക്ഷന്‍ ധര്‍മേഷ് ശര്‍മ പറയുന്നു. അതിഭീകരമായ കാര്യങ്ങളാണ് അന്ന് സ്‌കൂളില്‍ സംഭവിച്ചത്. അക്രമികള്‍ ഡിആര്‍പി സ്‌കൂളില്‍ കയറി ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങളും കത്തിച്ചെന്ന് ശര്‍മ പറഞ്ഞു.

1

24 മണിക്കൂറോളം ആക്രമണത്തിനുള്ള ബേസായി അവര്‍ ഉപയോഗിച്ചത് സ്‌കൂളാണെന്ന് ശര്‍മ വ്യക്തമാക്കി. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് കയറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ എത്തിയത്. ഇവര്‍ സ്‌കൂളിലെ ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു. ലൈബ്രറിയും ഫര്‍ണിച്ചറുകളും ഇവര്‍ കത്തിച്ചു. ഇതെല്ലാം 24ന് വൈകീട്ടാണ് സംഭവിച്ചതെന്ന് ധര്‍മേഷ് ശര്‍മ വെളിപ്പെടുത്തുന്നു. ഡിആര്‍പി സ്‌കൂളില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.

സംഭവദിവസം കുട്ടികള്‍ക്ക് പരീക്ഷയുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അക്രമികള്‍ എത്തും മുമ്പ് ഇവര്‍ സ്‌കൂളില്‍ നിന്ന് പോയിരുന്നു. 24 മണിക്കൂറോളം സ്‌കൂള്‍ കത്തിയെരിയുകയായിരുന്നു. അഗ്നിശമന സേന ഇവിടേക്ക് ഒരിക്കലും വന്നില്ല. അതേസമയം പിന്നീടാണ് ഇവരും അക്രമിക്കപ്പെട്ടതെന്ന് അറിഞ്ഞത്. മൂന്ന് ദിവസം കഴിഞ്ഞാണ് പോലീസ് ഇവിടെയെത്തിയതെന്ന് ശര്‍മ പറഞ്ഞു. പോലീസിനെ സഹായത്തിനായി തേടിയെങ്കിലും 27ന് വൈകീട്ടാണ് പോലീസ് ഇവിടെയെത്തി പരിശോധനകള്‍ നടത്തിയത്.

Recommended Video

cmsvideo
ഡല്‍ഹി കലാപത്തിന് കാരണക്കാരന്‍ സുരക്ഷിതന്‍ | Oneindia Malayalam

ഡിആര്‍പി സ്‌കൂളിന്റെ സമീപമുള്ള രാജധാനി സ്‌കൂളിലാണ് ആദ്യം അക്രമം ഉണ്ടായത്. സ്‌കൂളിലെ രണ്ട് സ്റ്റാഫുകളെ അക്രമികള്‍ 60 മണിക്കൂറോളം പൂട്ടിയിട്ടു. ഇവരെ 26നാണ് പോലീസ് രക്ഷിച്ചത്. സ്‌കൂളിലെ ഗാര്‍ഡ് മനോജ്, ഡ്രൈവര്‍ രാജ്കുമാര്‍ എന്നിവരെ കുടുംബത്തെയും ചേര്‍ത്താണ് പൂട്ടിയിട്ടത്. അക്രമികള്‍ കുടുംബത്തെയും കുട്ടികളെയും ആക്രമിച്ചെന്ന് ഇവര്‍ പറയുന്നു. കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെയാണ് ഇത്രയും മണിക്കൂര്‍ ചെലവിട്ടതെന്ന് മനോജ് പറഞ്ഞു.

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങൾ മിക്കതും ബിജെപി ജയിച്ച മണ്ഡലങ്ങൾ! വടക്ക്-കിഴക്ക് ദില്ലി ബിജെപിയുടേത്ദില്ലിയിലെ കലാപബാധിത പ്രദേശങ്ങൾ മിക്കതും ബിജെപി ജയിച്ച മണ്ഡലങ്ങൾ! വടക്ക്-കിഴക്ക് ദില്ലി ബിജെപിയുടേത്

English summary
mob burnt school used it as base for attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X