യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ സ്ത്രീയുടെ പരാതി

ഇതേ ദിനം തന്നെയാണ് തെഹല്‍ക്കയിലെ യുവമാധ്യമപ്രവര്‍ത്തക തന്റെ മേലധികാരി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന പേരില്‍ പരാതി നല്‍കിയത്. ഈ രണ്ട് കേസുകളിലും പരാതിക്കാരി സ്ത്രീകളാകുമ്പോള്‍ സമൂഹത്തില്‍ നിന്നും പിന്ന ചില 'ഉന്നതരില്‍ നിന്നും' ഇവര്‍ക്കെതിരെ നീക്കങ്ങളുണ്ടാവുക പതിവാണ്. ബാന്ദ്രയിലെ സ്ത്രീയുടെ കാര്യത്തില്‍ വില്ലന്‍മാരായത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
തന്നോട് പൊലീസില്‍ നല്‍കിയ പിന്‍വലിയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാതിരുന്നതിനാല്‍ അപകടപ്പെടുത്താന്‍ ശ്രമിയ്ക്കുന്നുവെന്നുമാണ് യുവതി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യാണ് യുവതി നല്‍കിയ പരാതിയും മറ്റും തെളിവുകളുമടക്കം വാര്‍ത്ത നല്‍കിയത്.
പൊലീസുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായ മോശമായ പെരുമാറ്റം താന്‍ വോയ്‌സ് റെക്കോര്‍ഡ് ആയി സൂക്ഷിച്ചുട്ടുണ്ടെന്നാണ് യുവതി പറയുന്നത്. പൊലീസില്‍ നിന്ന് പരാതി പിന്‍വലിയ്ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതിനെക്കുറിച്ച് പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കി.
കഴിഞ്ഞ ഡിസംബറിലും യുവതി തനിയ്ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതേത്തുടര്‍ന്ന് ഒരു സംഘം ചെറുപ്പക്കാര്‍ യുവതിയെ വീടു കയറി ആക്രമിച്ചതായി പറയുന്നു.
നവംബര്‍ 18 ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ ഒരു സംഘം ചെറുപ്പക്കാര്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് അന്ന രാത്രി 9.30 ന് സഹപ്രവര്‍ത്തകരോടൊപ്പം എത്തി ബാന്ദ്ര പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയത്തിനെത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഐജാസ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം അക്രമികള്‍ പൊലീസ് സ്റ്റേഷനിലെത്തിയതെന്നാണ് യുവതി പറയുന്നത്.
യുവതിയുടെ ആരോപണങ്ങളെ പൊലീസും യൂത്ത് കോണ്‍ഗ്രസ് നേതാവും തള്ളിക്കളഞ്ഞു. അയല്‍ക്കാരനായ ഒരു വൃദ്ധനെതിരെയാണ് സ്ത്രീ പരാതി നല്‍കിയതെന്നും വൃദ്ധന് സ്ത്രീയെ അപമാനിയ്ക്കാന്‍ കഴിയിലെലന്നുമാണ് നേതാവ് പറയുന്നത്. തന്നെ ആരും അപമാനിച്ചില്ലെങ്കിലും പരാതി നല്‍കുന്നത് സ്ത്രീയുടെ പതിവാണെന്നുമാണ് നേതാവ് പറയുന്നത്.












Click it and Unblock the Notifications