മോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു
ഗുവഹത്തി: കന്നുകാലി മോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. അസമിലെ ഗോലഗാത് ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വാനിനുള്ളില്‍ ആറ് കന്നുകാലികളുമായി കടന്ന ജുനതി അലി എന്നയാളെ തടഞ്ഞുനിര്‍ത്തിയാണ് അടിച്ചു കൊലപ്പെടുത്തിയത്. അലിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം അവര്‍ വാഹനത്തിന് തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

6കന്നുകാലികളുമായി വാനില്‍ പോവുകയായിരുന്ന അലിയെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രദേശവാസികളില്‍ ചിലര്‍ കണ്ടത്. കന്നുകാലികളെ വാങ്ങിച്ചതിന്റെ ബില്ല് കാണിക്കാത്തത് കൊണ്ടാണ് അയാളെ കൈകാര്യം ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മര്‍ദ്ദിച്ചപ്പോള്‍ മരിക്കുമെന്ന് വിചാരിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഇയാള്‍ കന്നുകാലികളെ മോഷ്ടിച്ചതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications