യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; ശേഷം പോലീസിന് മുന്നിലിട്ട് കത്തിച്ചു... കാരണം ആ മരം
റാഞ്ചി: ജാര്‍ഖണ്ഡില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു കത്തിച്ചു. പോലീസിന് മുന്നിലിട്ടാണ് യുവാവിനെ കത്തിച്ചത്. 150ഓളം പേരാണ് യുവാവിനെ മര്ദ്ദിക്കാനെത്തിയത്. ഇതിന് മുമ്പ് ഇവര്‍ യോഗം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തുകാര്‍ക്ക് മതപരമായി വിശുദ്ധമാണെന്ന് കരുതുന്ന മരം മുറിച്ചതാണ് യുവാവിനെതിരായ ആക്രമണത്തിന് കാരണം. ജാര്‍ഖണ്ഡിലെ സിംഡേഗയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ക്രൂരകൃത്യം നടന്നത്.
മുണ്ട സമുദായത്തില്‍പ്പെട്ടവര്‍ വിശുദ്ധമായി കരുതുന്ന മരമാണ് സഞ്ജു പ്രധാന് എന്ന വ്യക്തി മുറിച്ചതത്രെ. ആദ്യം ഇത് ശ്രദ്ധയില്‍പ്പെട്ട വേളയില്‍ മരം മുറിക്കരുതെന്ന് താക്കീത് നല്‍കിയിരുന്നു. ആവര്‍ത്തിച്ചപ്പോള്‍ ഗ്രാമീണര്‍ യോഗം ചേര്‍ന്ന് സഞ്ജു പ്രധാന വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാവരും സഞ്ജുവിന്റെ വീട്ടിലേക്ക് ഇരച്ചെത്തുകയും വടി കൊണ്ടടിക്കുകയും കല്ലെറിയുകയും ചെയ്തു. ബോധരഹിതനായി വീണ സഞ്ജുവിനെ കത്തിക്കുകയായിരുന്നു. ഈ സമയം പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മര്‍ദ്ദനമേറ്റപ്പോള്‍ തന്നെ യുവാവ് മരിച്ചുവെന്നാണ് പോലീസ് കരുതുന്നത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കൃത്യം നടന്നതിന്റെ വീഡിയോ പരിശോധിച്ചുവരികയാണെന്നും എസ്പി ഡോ. ഷംസ് തബ്രീസ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ മുമ്പും ആള്‍ക്കൂട്ട കൊലപാതകം നടന്നിരുന്നു. പലപ്പോഴായി സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്നു. കഴിഞ്ഞ മാസമാണ് ബില്ല് നിയമസഭ പാസാക്കിയത്. ഇതിന് ശേഷം നടക്കുന്ന ആദ്യ ആള്‍ക്കൂട്ട കൊലയാണ് സിംഡേഗയിലേത്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തടവ് ശിക്ഷയും അതില്‍ ഭാഗമായവര്‍ക്ക് പിഴ ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് പാസാക്കിയിട്ടുള്ളത്. ആക്രമണങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് 3 ലക്ഷത്തില്‍ താഴെ പിഴ ഈടാക്കാന്‍ അനുമതി നല്കുന്ന ബില്ലാണിത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഐജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഓഫീസര്‍. സംസ്ഥാന പോലീസ് മേധാവിയാണ് നോഡല്‍ ഓഫീസറെ നിയമിക്കുക. മാസത്തിലൊരിക്കല്‍ ഓഫീസറുടെ കീഴില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കണം. ഇത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ വന്നാല്‍ സ്വമേധയാ കേസെടുക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ആക്രമണ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications