കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊല: നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ, കമ്മിറ്റിയുടെ നിര്‍ദേശം നിര്‍ണായകം!!

Google Oneindia Malayalam News

ദില്ലി: ആള്‍ക്കൂട്ട കൊലപാതകത്തില്‍ നിയമം ശക്തമാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഷാ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി സര്‍ക്കാര്‍ മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അവര്‍ ഒരു യോഗം ചേര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സെക്ഷന്‍ 300, 302 എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടിയെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

1

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അധിനിവേശത്തെ കുറിച്ചുള്ള ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇത് കടുത്ത ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് നിരവധി തവണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതിനൊക്കെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാകിസ്താന്‍ തീവ്രവാദികള്‍ സംരക്ഷണമൊരുക്കുന്നു. എന്നാല്‍ ചൈന പാകിസ്താനെ സംരക്ഷിക്കുന്നുവെന്ന് അധീര്‍ ചൗധരി പരഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വരെ ചൈനീസ് കപ്പലുകള്‍ എത്തി തുടങ്ങി. ഏറ്റവും ശക്തമായ ഭാഷയില്‍ ഇതിന് മറുപടി നല്‍കണം. പാകിസ്താനോടുള്ള സമീപനം തന്നെ ചൈനയോടും നാം സ്വീകരിക്കണം. എന്തിനാണ് നിലപാട് മയപ്പെടുത്തുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. നമ്മുടെ സൈന്യം ജാഗരൂകരാണ്. അതിര്‍ത്തികള്‍ അവര്‍ സംരക്ഷിക്കുന്നുണ്ട്. ഏത് വെല്ലുവിളിയെ നേരിടാനും അവര്‍ തയ്യാറാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മില്‍ പൊതുവായി അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖയില്ല. ഇതിന്റെ വ്യത്യസ്തമായ അവകാശവാദങ്ങള്‍ പ്രകാരം, ചില സമയങ്ങളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. നമ്മുടെ സൈന്യം ചിലപ്പോള്‍ ചൈനീസ് മേഖലയിലും എത്താറുണ്ട്. ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, തുരങ്കകള്‍, റെയില്‍വേ ലൈനുകള്‍, എയര്‍ ഫീല്‍ഡുകള്‍ എന്നിവര്‍ നിര്‍മിക്കുന്നുണ്ട്. ഇതോടെ കുറച്ച് കൂടി വ്യക്തത അതിര്‍ത്തി സംബന്ധിച്ചുണ്ടാവുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ചിദംബരം നാളെ പാര്‍ലമെന്റിലെത്തുമെന്ന് കാര്‍ത്തി... ബിജെപിക്കുള്ള മറുപടി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്ചിദംബരം നാളെ പാര്‍ലമെന്റിലെത്തുമെന്ന് കാര്‍ത്തി... ബിജെപിക്കുള്ള മറുപടി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

English summary
mob lynching amit shah says will amend law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X