കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ പലതും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ്

Google Oneindia Malayalam News

ദില്ലി: ആള്‍ക്കൂട്ട മര്‍ദ്ദന കേസുകള്‍ പലതും വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. 1947 നുശേഷം പാകിസ്താനിലേക്ക് കുടിയേറാത്തതിന് ഇപ്പോഴും രാജ്യത്തെ മുസ്​ലിംകൾ ശിക്ഷിക്കപ്പെടുകയാണെന്ന സമാജ്വാജി പാര്‍ട്ടി എംപി അസം ഖാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

 naqvibjp-

<strong>സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ</strong>സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ

അന്ന് മുസ്ലീങ്ങള്‍ പാകിസ്താനിലേക്ക് പോയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പിതാമഹന്‍മാര്‍ പാകിസ്താനിലേക്ക് പോകാതിരുന്നു. ഇന്ത്യ അവരുടെ സ്വന്തം രാജ്യമാണെന്ന് അവര്‍ കരുതി. ഇപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുന്നു.അവര്‍ അത് സഹിക്കണം നഖ്വി പറഞ്ഞു.

<strong>ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം</strong>ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം

നഖ്വിയുടെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. നഖ്വിയുടെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നിലവില്‍ അനുഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയുമോ? സുര്‍ജേവാല ചോദിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ബിജെപി ഒന്നും ചെയ്യുന്നില്ല. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

<strong>വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ</strong>വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ

English summary
Mob lynching cases are fabricated says BJP minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X