വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പശുവിനെ അറുത്തുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
റാഞ്ചി: പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ജാര്‍ഘണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഖുന്തി ജില്ലയിലെ ജല്‍തന്ദ സുവാരി ഗ്രാമത്തില്‍ ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അക്രമത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ഇവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
കാലാന്തസ് ബാര്‍ല, ഫിലിപ്പ് ഫോറോ, ഫാഗു കാച്ചപ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. പശുവിനെ അറുത്തുവെന്ന ആരോപണം പ്രചരിച്ചതോടെ ഗ്രാമീണര്‍ ഇവരെ തേടിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബാര്‍ല ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരമല്ലെന്നും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലിനായി കുറച്ചുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചത്തികാളയുടെ മാംസം അറുത്തെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഈ വര്‍ഷം ഏപ്രിലില്‍ ഗുംല ജില്ലയില്‍ ആദിവാസിയായ പ്രകാശ് ലക്രയെന്നയാളെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
സെപ്തംബറില്‍ മാത്രം സംസ്ഥാനത്തുടനീളം മൂന്ന് ആള്‍ക്കൂട്ട ആക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുവെന്ന് ആരോപിച്ച് സാഹിബ്ഘഞ്ച് ജില്ലയില്‍ 70 വയസ്സുള്ള വ്യക്തിയെ ഈ മാസം 11 ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നിരുന്നു. സെപ്തംബര്‍ 3 നും 6 നും സമാനമായ രീതിയില്‍ നടന്ന ആക്രമത്തില്‍ രണ്ട് പേരായിരുന്നു കൊല്ലപ്പെട്ടത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications