കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പശുവിനെ അറുത്തുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

Google Oneindia Malayalam News

റാഞ്ചി: പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ജാര്‍ഘണ്ഡ‍ില്‍ വീണ്ടും ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഖുന്തി ജില്ലയിലെ ജല്‍തന്ദ സുവാരി ഗ്രാമത്തില്‍ ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അക്രമത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ഇവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

സ്വന്തം രാജ്യം ഭരിക്കാനറിയാത്തവർ ഇന്ത്യയെ വിമർശിക്കുന്നു; ഹൗഡി മോദി വേദിയിൽ ആഞ്ഞടിച്ച് മോദിസ്വന്തം രാജ്യം ഭരിക്കാനറിയാത്തവർ ഇന്ത്യയെ വിമർശിക്കുന്നു; ഹൗഡി മോദി വേദിയിൽ ആഞ്ഞടിച്ച് മോദി

കാലാന്തസ് ബാര്‍ല, ഫിലിപ്പ് ഫോറോ, ഫാഗു കാച്ചപ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. പശുവിനെ അറുത്തുവെന്ന ആരോപണം പ്രചരിച്ചതോടെ ഗ്രാമീണര്‍ ഇവരെ തേടിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബാര്‍ല ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു.

moblynching

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരമല്ലെന്നും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലിനായി കുറച്ചുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചത്തികാളയുടെ മാംസം അറുത്തെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഈ വര്‍ഷം ഏപ്രിലില്‍ ഗുംല ജില്ലയില്‍ ആദിവാസിയായ പ്രകാശ് ലക്രയെന്നയാളെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

പാലാ വിധിയെഴുതുന്നു;ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂപാലാ വിധിയെഴുതുന്നു;ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ

സെപ്തംബറില്‍ മാത്രം സംസ്ഥാനത്തുടനീളം മൂന്ന് ആള്‍ക്കൂട്ട ആക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുവെന്ന് ആരോപിച്ച് സാഹിബ്ഘഞ്ച് ജില്ലയില്‍ 70 വയസ്സുള്ള വ്യക്തിയെ ഈ മാസം 11 ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നിരുന്നു. സെപ്തംബര്‍ 3 നും 6 നും സമാനമായ രീതിയില്‍ നടന്ന ആക്രമത്തില്‍ രണ്ട് പേരായിരുന്നു കൊല്ലപ്പെട്ടത്.

English summary
mob lynching in jharkhand; one killed, two injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X