കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊല: മര്‍ദനത്തില്‍ അന്‍സാരിയുടെ തലയോട്ടി തകര്‍ന്നു, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട തബ്രേസ് അന്‍സാരിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണ് അന്‍സാരിക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തി ഇല്ലാതാക്കുന്ന റിപ്പോര്‍ട്ടാണ് ഇത്. കഴിഞ്ഞ ദിവസം വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അന്‍സാരി കൊല്ലപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്നാണ് പറഞ്ഞിരുന്നത്.

1

അന്‍സാരി ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ട മര്‍ദനം. ഇയാളെ കെട്ടിയിട്ട ശേഷം 12 മണിക്കൂറോളം മര്‍ദിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് അന്‍സാരിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. ജൂണ്‍ 22ന് അന്‍സാരി ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ജനക്കൂട്ടം അന്‍സാരിയെ ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.

എംജിഎം ജംഷേദ്പൂര്‍ മെഡിക്കല്‍ കോളേജിലെ അഞ്ചംഗ എച്ച്ഒഡികളാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹൃദയാഘാതം മര്‍ദനത്തെ തുടര്‍ന്നുള്ള പരിക്കിലൂടെയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടി തകരുകയും, ആന്തരികാവയവങ്ങളില്‍ രക്തം ഇറങ്ങി, ഹൃദയത്തിന്റെ അറകളില്‍ കട്ടപിടിച്ചെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങള്‍, ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തബ്രേസ് അന്‍സാരിക്ക് തലയ്ക്ക് അടിയേറ്റിരുന്നുവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം. അതേസമയം അന്‍സാരി വിഷം കഴിച്ചിരുന്നുവെന്ന വാദവും റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. അതേസമയം പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, മതിയായ ചികിത്സ അന്‍സാരിക്ക് ലഭിച്ചിട്ടില്ല. തലയ്‌ക്കേറ്റ പരിക്കിനല്ല അദ്ദേഹത്തിന് ചികിത്സ ലഭിച്ചത്. ആക്രമണം കഴിഞ്ഞ ഒരു ദിവസം കഴിഞ്ഞാണ് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകം: സിബിഐ അന്വേഷണം തേടി തബ്രീസിന്റെ ഭാര്യ, പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല!ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകം: സിബിഐ അന്വേഷണം തേടി തബ്രീസിന്റെ ഭാര്യ, പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല!

English summary
mob lynching new medical report suggest tabrez ansari death comes from skull fracture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X