Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൾക്കൂട്ട ആക്രമണങ്ങൾ ദൗർഭാഗ്യകരം; ബിജെപിയുമായി ബന്ധിപ്പിക്കരുതെന്ന് ഹരിയാനയിൽ നിന്നുള്ള എംപി!

ദില്ലി: ആൾക്കൂട്ട ആക്രമണങ്ങൾ അതിവേഗം നടക്കുന്ന ദൗർഭാഗ്യകരമായ കാര്യം. ആൾക്കൂട്ട ആക്രമണങ്ങളെ ബിജെപിയുമായി ബന്ധപ്പെടുത്തരുതെന്ന് ഹരിയാണയിലെ സിർസയിൽ നിന്നുള്ള ബിജെപി എംപി സുനിത ദുഗ്ഗൽ. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശ്ചിമ ബെംഗാളിലുണ്ടാകുന്നുണ്ട്. കേരളത്തിലും സംഭവിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയല്ലെന്നും അവർ പറഞ്ഞു.

നിരവധി വനിതാ എംപിമാരാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോദിയും ബി ജെ പിയുമാണ്. അവര്‍ ഒരുപാട് സ്ത്രീകള്‍ക്ക് മത്സരിക്കാൻ അവസരം നൽകിയെന്നും അവർ പറഞ്ഞു. സുനിത 2014ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥായായിരുന്നു. സ്വയം വിരമിക്കലിനു ശേഷമാണ് ബിജെപിയിൽ ചേർന്നത്.

Sunita Duggal

ഹരിയാനയിൽ നിന്നുള്ള ഏക വനിത എംപിയാണ് സുനിതാ ദുഗ്ഗല്‍. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമാണ് ബി ജെ പിയില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതെന്നും സുനിത പറഞ്ഞു. പാർലമെന്റിൽ വനിത എംപിമാരുടെ പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ടാവാന്‍ വലിയൊരളവില്‍ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+