കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൾക്കൂട്ട ആക്രമണങ്ങൾ ദൗർഭാഗ്യകരം; ബിജെപിയുമായി ബന്ധിപ്പിക്കരുതെന്ന് ഹരിയാനയിൽ നിന്നുള്ള എംപി!

Google Oneindia Malayalam News

ദില്ലി: ആൾക്കൂട്ട ആക്രമണങ്ങൾ അതിവേഗം നടക്കുന്ന ദൗർഭാഗ്യകരമായ കാര്യം. ആൾക്കൂട്ട ആക്രമണങ്ങളെ ബിജെപിയുമായി ബന്ധപ്പെടുത്തരുതെന്ന് ഹരിയാണയിലെ സിർസയിൽ നിന്നുള്ള ബിജെപി എംപി സുനിത ദുഗ്ഗൽ. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശ്ചിമ ബെംഗാളിലുണ്ടാകുന്നുണ്ട്. കേരളത്തിലും സംഭവിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയല്ലെന്നും അവർ പറഞ്ഞു.

<strong> അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!</strong> അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!

നിരവധി വനിതാ എംപിമാരാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോദിയും ബി ജെ പിയുമാണ്. അവര്‍ ഒരുപാട് സ്ത്രീകള്‍ക്ക് മത്സരിക്കാൻ അവസരം നൽകിയെന്നും അവർ പറഞ്ഞു. സുനിത 2014ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥായായിരുന്നു. സ്വയം വിരമിക്കലിനു ശേഷമാണ് ബിജെപിയിൽ ചേർന്നത്.

Sunita Duggal

ഹരിയാനയിൽ നിന്നുള്ള ഏക വനിത എംപിയാണ് സുനിതാ ദുഗ്ഗല്‍. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമാണ് ബി ജെ പിയില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതെന്നും സുനിത പറഞ്ഞു. പാർലമെന്റിൽ വനിത എംപിമാരുടെ പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ടാവാന്‍ വലിയൊരളവില്‍ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
English summary
Mob-lynching should not be linked with BJP: MP Sunita Duggal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X