കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ കടത്തുന്നുവെന്ന് സംശയം.... ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കല്ലേറ്, ഒരാള്‍ കൊല്ലപ്പെട്ടു!!

കുട്ടിക്കടത്തുകാരാണെന്ന് ആരോപിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കല്ലേറ്

Google Oneindia Malayalam News

ഹൈദരാബാദ്: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരെന്ന സംശയത്തില്‍ ജനക്കൂട്ടം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ കല്ലേറ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലാണ് സംഭവം. സംഭവസ്ഥലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുണ്ടെന്നും അത്തരക്കാരാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഈ മേഖലയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുണ്ടെന്നായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ഈ വീഡിയോ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. അതേസമയം കല്ലേറില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയിലേക്കുള്ള വഴിയില്‍ കൊല്ലപ്പെടുകയുമായിരുന്നു.

1

ഹൈദരാബാദിലെ ചന്ദ്രായേന്‍ഗുട്ടയിലാണ് സംഭവം നടന്നത്. നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഡിആര്‍ഡിഎല്‍ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വി സത്യനാരായണ പറഞ്ഞു. ഹൈദരാബാദില്‍ വ്യാപകമായി ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കുട്ടികളെ തട്ടിക്കൊണ്ട് പോയി കാലുകള്‍ വെട്ടിമാറ്റുന്ന വീഡിയോകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു. ആന്ധ്രയിലും തെലങ്കാനയിലും ഇത്തരം വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതോടെ ഭയന്ന നാട്ടുകാര്‍ സംശയമുള്ളവരെ കൈകാര്യം ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ആന്ധ്രയിലും തെലങ്കാനയിലുമായി ജനക്കൂട്ടം അഞ്ച് പേരെ തല്ലിക്കൊന്നെന്ന് പോലീസ് പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ പരിശോധിച്ച ശേഷം കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യും. നാല് പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇത്തരം വ്യാജ വീഡിയോയില്‍ ജനങ്ങള്‍ വീണു പോകരുതെന്നും കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

യുപി സഖ്യത്തില്‍ വിള്ളല്‍.... മതിയായ സീറ്റില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭീഷണിയുമായി മായാവതി!!യുപി സഖ്യത്തില്‍ വിള്ളല്‍.... മതിയായ സീറ്റില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭീഷണിയുമായി മായാവതി!!

2019ല്‍ അധികാരത്തിലേറുന്നത് ബിജെപിയുടെ അകലെയുള്ള സ്വപ്നം: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു2019ല്‍ അധികാരത്തിലേറുന്നത് ബിജെപിയുടെ അകലെയുള്ള സ്വപ്നം: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

English summary
Mob of 200 pelts stones at transgenders rumoured to be child lifters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X