കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരീക്ഷണത്തില്‍ കഴിയുന്നവരെ നീരീക്ഷിക്കാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍; മണിക്കൂറില്‍ ഒരു സെല്‍ഫി

Google Oneindia Malayalam News

ചണ്ഡീഗഢ്: രാജ്യത്ത് കൊറോണവൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നീരീക്ഷണത്തില്‍ കഴിയുന്നവര്‍ അതിന്റെ എല്ലാ മാനദഢങ്ങളും പാലിക്കുന്നുണ്ടെന്നുപ്പവരുത്തുന്നതായി മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനം ഒരുക്കി ചണ്ഡീഗഢ്. സിഡി ട്രാക്കര്‍ എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷന്‍ നീരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ തങ്ങുന്ന ഏരിയ കണ്ടുപിടിക്കും.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

corona

'നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവരും അതിന്റെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ തന്നെ കഴിയണം. ഒപ്പം ഓരോ മണിക്കൂറിലും ഓരോ സെല്‍ഫികളും അയക്കണം. സെല്‍ഫി ഇപ്ലോഡ് ചെയ്ത് കഴിഞ്ഞാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥലവും സെല്‍ഫ് അപ്ലോഡ് ചെയ്യുന്ന സ്ഥലവും തമ്മിലെ ദൂര വ്യാത്യാസം അപ്ലിക്കേഷന്‍ കണക്കാക്കും.' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആരെങ്കിലും ഇത്തരത്തില്‍ ദൂര പരിധി ലംഘിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കുകയും അവര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

'കളിയല്ല ഇത് തീക്കളിയാണ്'; ഡ്രോൺ ചരിതം രണ്ടാം ഭാഗം വീഡിയോയുമായി കേരള പോലീസ്, ഒടുക്കത്തെ വൈറൽ'കളിയല്ല ഇത് തീക്കളിയാണ്'; ഡ്രോൺ ചരിതം രണ്ടാം ഭാഗം വീഡിയോയുമായി കേരള പോലീസ്, ഒടുക്കത്തെ വൈറൽ

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നവര്‍ക്കെതിരെയും ശിക്ഷ നടപടികള്‍ ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇവിടെ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

ദിനം പ്രതി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും പുതിയ അപ്ലിക്കേഷന്‍ സംവിധാനം ആരോഗ്യ വകുപ്പിനും പൊലീസിനും വലിയ ഉപകാരവും ആശ്വാസവുമായിരിക്കുമെന്നും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നസുക്ക് കുമാര്‍ പറഞ്ഞു.

 കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കാന്‍ മാത്രമായി ഒരു ദീപ്; മരണത്തില്‍ ഇറ്റലിയേയും മറികടന്ന് അമേരിക്ക കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കാന്‍ മാത്രമായി ഒരു ദീപ്; മരണത്തില്‍ ഇറ്റലിയേയും മറികടന്ന് അമേരിക്ക

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 909 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇത് കഴിഞ്ഞ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ കുറവാണ്. കഴിഞ്ഞ ദിവസം 1034 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനിടയിലും പത്ത് ശതമാനം പേര്‍ക്ക് രോഗം ഭേദമാവുന്നത് ആശ്വസിക്കാവുന്നതാണ്.

നിലവില്‍ 273 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഇതില്‍ 24 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്. ഇന്ത്യയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 8356 ആണ്.

English summary
Mobile Application to Track Home Quarantine People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X