കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം, ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയിൽ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനങ്ങൾ 48 മണിക്കൂർ നേരത്തേയ്ക്ക് റദ്ദാക്കാൻ ബിപ്ലവ് ദേവ് സർക്കാർ തീരുമാനിച്ചു. മൊബൈൽ, എസ്എംഎസ് സേവനങ്ങളും നിയന്ത്രിക്കാൻ തീരുമാനിച്ചു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി.

 പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സഹിക്കണോ, വീണ്ടും ഒവൈസി പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സഹിക്കണോ, വീണ്ടും ഒവൈസി

മനു, കാഞ്ചൻപൂർ മേഖലയിൽ ഗോത്ര വർഗക്കാരും ഗോത്രേതരരും തമ്മിൽ സംഘർഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി മേഖലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്നതെന്ന് ത്രിപുര ഭരണകൂടം വ്യക്തമാക്കി.

tripura

പൗരത്വ ഭേദഗതി ബില്ലിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബില്ലിനെതിരെ നോർത്ത് ഈസ്റ്റ് സ്റ്റ്യുഡന്റ്സ് ഓർഗനൈസേഷൻ ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം തടസ്സപ്പെട്ടു. പ്രതിഷേധക്കാർ നിരവധി കടകൾക്ക് തീവെക്കുകയും ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാർ റെയിൽ വേ ട്രാക്കുകൾ ഉപരോധിച്ചതോടെ നിരവധി ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നു.

അസമിലും വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സെക്രട്ടേറിയേറ്റിന് സമീപം പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. നിരവധി സർക്കാർ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേഗദതി ബിൽ

English summary
Mobile Internet ban in Tripura due to protest against citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X