ജനങ്ങളുടെ സഞ്ചാരനിയന്ത്രണത്തിൽ ഇളവ്;കശ്മീരിൽ ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി. അതേസമയം ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഞ്ചുദിവസം മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആളുകള്‍ക്ക് പ്രാര്‍ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് പറഞ്ഞിരുന്നു.

ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും വീട്ടു തടങ്കലിലാക്കിയിരുന്നു. അതോടൊപ്പം സുരക്ഷയുടെ ഭാഗമായി വൻ നിയന്ത്രണങ്ങലായിരുന്നു സംസ്ഥാനത്ത് നടപ്പിലാക്കിയത്. അതേസമയം സിപിഎം കേന്ദ്ര കമ്മറ്റി അംഗംവും എംഎൽഎയുമായ ഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു.
സുരക്ഷ സേനയാണ് ഇരുവരെയും തടഞ്ഞത്. വിമാനത്താവളത്തിൽ ഇറങ്ങിയതോടെയാണ് ഇരുവരെയും തടഞ്ഞത്. തരിഗാമിയെ കാൺ കശ്മീരിലേക്ക് പോകുന്നുണ്ടെന്നും ഭരണാധികാരികൾ സഹകരിക്കണണെന്നും പറഞ്ഞ് യെച്ചൂരി ജമ്മു കശ്മീർ ഗവർണർക്ക് കത്തെഴുതിയിരുന്നു. ഇതിന് ശേഷമായിരുന്നു കശ്മീരിലേക്ക് പുറപ്പെട്ടത്. തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർണർക്ക് യെച്ചൂരി കത്തെഴുതിയിരുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications