കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ സഞ്ചാരനിയന്ത്രണത്തിൽ ഇളവ്;കശ്മീരിൽ ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചു

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി. അതേസമയം ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഞ്ചുദിവസം മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

<strong>കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം; 200ഓളം യാത്രക്കാർ പെരുവഴിയിൽ, 13 കെഎസ്ആർടിസി ബസുകൾ കുടുങ്ങി!</strong>കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം; 200ഓളം യാത്രക്കാർ പെരുവഴിയിൽ, 13 കെഎസ്ആർടിസി ബസുകൾ കുടുങ്ങി!

നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആളുകള്‍ക്ക് പ്രാര്‍ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് പറഞ്ഞിരുന്നു.

Jammu and Kashmir

ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും വീട്ടു തടങ്കലിലാക്കിയിരുന്നു. അതോടൊപ്പം സുരക്ഷയുടെ ഭാഗമായി വൻ നിയന്ത്രണങ്ങലായിരുന്നു സംസ്ഥാനത്ത് നടപ്പിലാക്കിയത്. അതേസമയം സിപിഎം കേന്ദ്ര കമ്മറ്റി അംഗംവും എംഎൽഎയുമായ ഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു.

സുരക്ഷ സേനയാണ് ഇരുവരെയും തടഞ്ഞത്. വിമാനത്താവളത്തിൽ ഇറങ്ങിയതോടെയാണ് ഇരുവരെയും തടഞ്ഞത്. തരിഗാമിയെ കാൺ കശ്മീരിലേക്ക് പോകുന്നുണ്ടെന്നും ഭരണാധികാരികൾ സഹകരിക്കണണെന്നും പറഞ്ഞ് യെച്ചൂരി ജമ്മു കശ്മീർ ഗവർണർക്ക് കത്തെഴുതിയിരുന്നു. ഇതിന് ശേഷമായിരുന്നു കശ്മീരിലേക്ക് പുറപ്പെട്ടത്. തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർണർക്ക് യെച്ചൂരി കത്തെഴുതിയിരുന്നത്.

English summary
Mobile internet services partially restored in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X