കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഗിലിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു, 145 ദിവസങ്ങൾക്ക് ശേഷം, ​ക്രമസമാധാനനില സാധാരണനിലയിൽ!

Google Oneindia Malayalam News

കാർഗിൽ: ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന്​ മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് 145 ദിവസങ്ങൾക്ക് ശേഷം പുനഃസ്ഥാപിക്കുന്നത്. കാർഗിലിൽ ​ക്രമസമാധാനില സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ്​ മൊബൈൽ ഇൻറർനെറ്റ്​ സേവനം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന്​ മതനേതാക്കൾ ഉറപ്പ്​ നൽകിയതായും അവർ വ്യക്തമാക്കി. ബ്രോഡ്ബാന്റ് സർവ്വീസ് നേരത്തെ തന്നെ കാർഗിലിൽ ലഭിക്കുന്നുണ്ട്. ആഗസ്ത് അ‍ഞ്ചിനാണ് കാർഗിലിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. ആർട്ടിക്കിൽ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇന്റർനെറ്റ് സേവനങ്ങൾ ജമ്മു കശ്മീരിലും ലഡാക്കിലും റദ്ദാക്കിയിരുന്നത്.

Interner

ഇന്റർനെറ്റ് സേവനം വിച്ഛേദി്കുന്നതിന് പുറമെ ഉമർ അബ്​ദുല്ല, മെഹ്​ബൂബ മുഫ്​തി തുടങ്ങി മുൻ മുഖ്യമന്ത്രിമാരെ തടവിലാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധം രാജ്യത്ത് നടന്നിരുന്നു. അതേസമയം ര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയാകുമ്പോള്‍ മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സമയമാകുമ്പോള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Mobile internet services restored in Kargil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X