മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല, പദ്ധതികൾ ജനങ്ങൾക്ക്
ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത് മൊബൈൽ ഫോൺ കണക്ഷൻ റദ്ദാക്കാൻ പോകുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദില്ലി: ആധാർ നമ്പർ മൊബൈൽ ഫോൺ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ലെന്നു ടെലികോം വകുപ്പ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിൽ വിധി ഉടനെ വരുമെന്നും ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത് മൊബൈൽ ഫോൺ കണക്ഷൻ റദ്ദാക്കാൻ പോകുന്നില്ലെന്നും അവർ വ്യക്തമാക്കി.

കൂടാതെ പ്രവാസികൾ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുളള എല്ലാ തരത്തിലുമുളള സഹായ സഹകരണം ടെലികോം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അരുണ കുട്ടിച്ചേർത്തു. മൊബൈൽ സേവനം ജനങ്ങളിൽ നല്ല രീതിയിൽ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം അല്ലാതെ അത് വിച്ഛേദിക്കുന്നതല്ലെന്നും അവർ പറഞ്ഞു.
എന്നാൽ മൊബൈൽ ഫോണും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും ജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി .ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്












Click it and Unblock the Notifications