അയ്യോ വ്യാജ പ്രചാരണം നിര്‍ത്തൂ... നിങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ 13 ആക്കില്ല
മൊബൈല്‍ നമ്പറുകള്‍ 10 ല്‍ നിന്ന് 13 ലേക്ക് മാറ്റാനുള്ള തിരുമാനം ട്രായ് ഇറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ എത്തി സോഷ്യല്‍ മീഡിയയില്‍ തെറി വിളി. പത്ത് പോരാഞ്ഞ് ഇനി പതിമൂന്ന് ആക്കിയിട്ടെന്തിനാ, പതിമൂന്ന് ആക്കിയാല്‍ ഇത് ആര് ഓര്‍ത്തുവെക്കും, അല്ല ആധാറുമായി ബന്ധിപ്പിക്കണമെന്ന പൊല്ലാപ്പ് തന്നെ തീര്‍ന്നില്ല ഇനി പതിമൂന്നാക്കാന് ഉപഭോക്താക്കള്‍ എന്തൊക്കെ കഷ്ടപ്പെടണം തുടങ്ങിയ ചോദ്യങ്ങളായി ബഹളങ്ങളായി വാര്‍ത്തകളായി ഒന്നും പറയേണ്ട. എന്നാല്‍ മൊബൈല്‍ നമ്പറുകള്‍ പതിമൂന്ന് അക്കങ്ങളിലേക്ക് മാറ്റുമെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ദാ ഇതാണ്.

സര്‍ക്കുലര്‍ തെറ്റിധരിപ്പിച്ചു
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമിന്റെ പുതിയ സര്‍ക്കുലര്‍ കണ്ട് തെറ്റിധരിച്ചാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ സര്‍ക്കുലറില്‍ പറയുന്നത് ഉപയോക്താക്കളുടെ സിം നമ്പര്‍ 13 അക്കം ആക്കുമെന്നല്ല.

മെഷീന് ടു മെഷീന്
മെഷീന് ടു മെഷീന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പറുകള്‍ 13 ആക്കണമെന്നാണ് ട്രായ് നിര്‍ദ്ദേശം. അല്ലാതെ മൊബൈല്‍ നമ്പര്‍ മാറ്റണമെന്നല്ല. മെഷീന് ടു മെഷീന് സിം കാര്‍ഡുകള്‍ സ്വൈപ്പിങ് മെഷീന് പോലുള്ള ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്ക് ഡാറ്റകള്‍ കൈമാറുന്ന സിം കാര്‍ഡുകളുടെ നമ്പറാണ്.

നമ്മുടേത് പിടിപി
അതേസമയം സാധാരണ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് പിടിപി നമ്പറുകളാണ്. അതിനാല്‍ തന്നെ പുതിയ സര്‍ക്കുലര്‍ ഒരിക്കലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകളെ ബാധിക്കില്ല.

സുരക്ഷ വര്‍ധിപ്പിക്കാന്‍
ഡിസംബര്‍ 31 ന് മുന്‍പ് എംടിഎം നമ്പറുകള്‍ പുതിയ രീതിയിലേക്ക് മാറ്റാനാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് സംബന്ധിച്ച് എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉദ്ദേശം വെച്ചതുള്ളതാണ് പുതിയ തിരുമാനം.

പക്ഷെ ഭാവിയില്‍
അതേസമയം ഭാവിയില്‍ നമ്മുടെ മൊബൈല്‍ നമ്പറുകളും ഇത്തരത്തില്‍ മാറും. ജനസംഖ്യയേക്കാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഉയര്‍ന്നതിനാല്‍ നമ്പറുകള്‍ ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു തിരുമാനം ഭാവിയില്‍ നടപ്പാക്കുകയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications