കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യോ വ്യാജ പ്രചാരണം നിര്‍ത്തൂ... നിങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ 13 ആക്കില്ല

  • By Desk
Google Oneindia Malayalam News

മൊബൈല്‍ നമ്പറുകള്‍ 10 ല്‍ നിന്ന് 13 ലേക്ക് മാറ്റാനുള്ള തിരുമാനം ട്രായ് ഇറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ എത്തി സോഷ്യല്‍ മീഡിയയില്‍ തെറി വിളി. പത്ത് പോരാഞ്ഞ് ഇനി പതിമൂന്ന് ആക്കിയിട്ടെന്തിനാ, പതിമൂന്ന് ആക്കിയാല്‍ ഇത് ആര് ഓര്‍ത്തുവെക്കും, അല്ല ആധാറുമായി ബന്ധിപ്പിക്കണമെന്ന പൊല്ലാപ്പ് തന്നെ തീര്‍ന്നില്ല ഇനി പതിമൂന്നാക്കാന്‍ ഉപഭോക്താക്കള്‍ എന്തൊക്കെ കഷ്ടപ്പെടണം തുടങ്ങിയ ചോദ്യങ്ങളായി ബഹളങ്ങളായി വാര്‍ത്തകളായി ഒന്നും പറയേണ്ട. എന്നാല്‍ മൊബൈല്‍ നമ്പറുകള്‍ പതിമൂന്ന് അക്കങ്ങളിലേക്ക് മാറ്റുമെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ദാ ഇതാണ്.

സര്‍ക്കുലര്‍ തെറ്റിധരിപ്പിച്ചു

സര്‍ക്കുലര്‍ തെറ്റിധരിപ്പിച്ചു

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ടെലികോമിന്‍റെ പുതിയ സര്‍ക്കുലര്‍ കണ്ട് തെറ്റിധരിച്ചാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ സര്‍ക്കുലറില്‍ പറയുന്നത് ഉപയോക്താക്കളുടെ സിം നമ്പര്‍ 13 അക്കം ആക്കുമെന്നല്ല.

മെഷീന്‍ ടു മെഷീന്‍

മെഷീന്‍ ടു മെഷീന്‍

മെഷീന്‍ ടു മെഷീന്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പറുകള്‍ 13 ആക്കണമെന്നാണ് ട്രായ് നിര്‍ദ്ദേശം. അല്ലാതെ മൊബൈല്‍ നമ്പര്‍ മാറ്റണമെന്നല്ല. മെഷീന്‍ ടു മെഷീന്‍ സിം കാര്‍ഡുകള്‍ സ്വൈപ്പിങ് മെഷീന്‍ പോലുള്ള ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്ക് ഡാറ്റകള്‍ കൈമാറുന്ന സിം കാര്‍ഡുകളുടെ നമ്പറാണ്.

നമ്മുടേത് പിടിപി

നമ്മുടേത് പിടിപി

അതേസമയം സാധാരണ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് പിടിപി നമ്പറുകളാണ്. അതിനാല്‍ തന്നെ പുതിയ സര്‍ക്കുലര്‍ ഒരിക്കലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകളെ ബാധിക്കില്ല.

സുരക്ഷ വര്‍ധിപ്പിക്കാന്‍

സുരക്ഷ വര്‍ധിപ്പിക്കാന്‍

ഡിസംബര്‍ 31 ന് മുന്‍പ് എംടിഎം നമ്പറുകള്‍ പുതിയ രീതിയിലേക്ക് മാറ്റാനാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് സംബന്ധിച്ച് എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉദ്ദേശം വെച്ചതുള്ളതാണ് പുതിയ തിരുമാനം.

പക്ഷെ ഭാവിയില്‍

പക്ഷെ ഭാവിയില്‍

അതേസമയം ഭാവിയില്‍ നമ്മുടെ മൊബൈല്‍ നമ്പറുകളും ഇത്തരത്തില്‍ മാറും. ജനസംഖ്യയേക്കാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഉയര്‍ന്നതിനാല്‍ നമ്പറുകള്‍ ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു തിരുമാനം ഭാവിയില്‍ നടപ്പാക്കുകയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീച്ചറേയും മകളേയും ബലാത്സംഗം ചെയ്തു കളയുമെന്ന് ഏഴാം ക്ലാസുകാരന്‍റെ ഭീഷണിടീച്ചറേയും മകളേയും ബലാത്സംഗം ചെയ്തു കളയുമെന്ന് ഏഴാം ക്ലാസുകാരന്‍റെ ഭീഷണി

വിവാഹ വാര്‍ഷികം ആഘോഷിച്ച് വന്ന് കിടന്നു... രാവിലെ ഭാര്യയെ കണ്ടത് മരിച്ച നിലയില്‍വിവാഹ വാര്‍ഷികം ആഘോഷിച്ച് വന്ന് കിടന്നു... രാവിലെ ഭാര്യയെ കണ്ടത് മരിച്ച നിലയില്‍

പാപ്പരാണ്... ജീവനക്കാരോട് മറ്റ് ജോലികള്‍ അന്വേഷിക്കണമെന്ന് നീരവ് മോദിപാപ്പരാണ്... ജീവനക്കാരോട് മറ്റ് ജോലികള്‍ അന്വേഷിക്കണമെന്ന് നീരവ് മോദി

English summary
mobile numbers wont change to 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X