ഗെയിം കളിച്ചുകൊണ്ടിരിക്കെ മൊബൈല്‍ പൊട്ടിത്തെറിച്ച് 7 വയസുകാരന്റെ വിരലുകളറ്റു
ഭോപാല്‍: അച്ഛന്റെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഏഴു വയസുകാരന്റെ അഞ്ചുവിരലുകള്‍ നഷ്ടമായി. ഭോപാലനടുത്ത് ബിലാപുര ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഹരിപ്രസാദ് എന്നയാളുടെ മകനായ അജയ്ക്ക് ആണ് ഗുരുതരമായ പരിക്കേറ്റത്.
അപകടം നടന്നയുടന്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം വിരലുകള്‍ക്ക് മുറിവേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു കുട്ടി ഗെയിം കളിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്തതോടെ ഫോണ്‍ അമിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏതു കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചതെന്നതിനെക്കുറിച്ചും സൂചനയില്ല.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുന്നത് ഇതാദ്യമല്ല. ലോകത്തിന്റെ പലഭാഗത്തും ഇത്തരം ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുക, വീഡിയോ കാണുക, ചാറ്റ് ചെയ്യുക, ഗെയിം കളിക്കുക തുടങ്ങിയവയെല്ലാം അപകടത്തിനിടയാക്കിയിട്ടുണ്ട്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടിവരികയാണെങ്കില്‍ പ്ലഗ്ഗില്‍ നിന്നും ചാര്‍ജര്‍ ഡിസ്കണക്ട് ചെയ്യണമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശം അവഗണിക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications