കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിം കളിച്ചുകൊണ്ടിരിക്കെ മൊബൈല്‍ പൊട്ടിത്തെറിച്ച് 7 വയസുകാരന്റെ വിരലുകളറ്റു

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: അച്ഛന്റെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഏഴു വയസുകാരന്റെ അഞ്ചുവിരലുകള്‍ നഷ്ടമായി. ഭോപാലനടുത്ത് ബിലാപുര ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഹരിപ്രസാദ് എന്നയാളുടെ മകനായ അജയ്ക്ക് ആണ് ഗുരുതരമായ പരിക്കേറ്റത്.

അപകടം നടന്നയുടന്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം വിരലുകള്‍ക്ക് മുറിവേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു കുട്ടി ഗെയിം കളിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

mobile-blast

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്തതോടെ ഫോണ്‍ അമിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏതു കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചതെന്നതിനെക്കുറിച്ചും സൂചനയില്ല.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുന്നത് ഇതാദ്യമല്ല. ലോകത്തിന്റെ പലഭാഗത്തും ഇത്തരം ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുക, വീഡിയോ കാണുക, ചാറ്റ് ചെയ്യുക, ഗെയിം കളിക്കുക തുടങ്ങിയവയെല്ലാം അപകടത്തിനിടയാക്കിയിട്ടുണ്ട്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടിവരികയാണെങ്കില്‍ പ്ലഗ്ഗില്‍ നിന്നും ചാര്‍ജര്‍ ഡിസ്‌കണക്ട് ചെയ്യണമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശം അവഗണിക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു.

English summary
mobile phone explodes; 7-year-old boy loses 5 fingers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X