Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിളും തെലങ്കാന സര്‍ക്കാരും കൈകോര്‍ത്തു; ചെറുപ്പക്കാര്‍ക്കായി പരിശീലനം തൊഴിലവസരങ്ങളും

ഹൈദരാബാദ്: ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ടെക് ഭീമനായ ഗൂഗിളും തെലങ്കാന സര്‍ക്കാരും കൈകോര്‍ക്കുന്നു; യുവാക്കള്‍ക്കായി മൊബൈല്‍ റിപ്പയറിങ് പരിശീലന പദ്ധതിക്ക് ഹൈദരാബാദില്‍ തുടക്കമായി. തൊഴില്‍ നൈപുണ്യ വികസന രംഗത്ത് പുതിയ വിപ്ലവം ലക്ഷ്യമിട്ടുകൊണ്ടാണ് ഗൂഗിളും സസ്റ്റൈനബിള്‍ ഇലക്ട്രോണിക്‌സ് റീസൈക്ലിംഗ് ഇന്റര്‍നാഷണലും തെലങ്കാന സര്‍ക്കാരുമായി ചേര്‍ന്ന് 'മൊബൈല്‍ റിപ്പയര്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം' ആരംഭിച്ചത്.

മൊബൈല്‍ ഫോണുകളുടെ തകരാറുകള്‍ കൃത്യമായി കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള സാങ്കേതിക വിദ്യകളില്‍ യുവാക്കള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുകൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആയുസ് വര്‍ധിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദപരമായ 'റൈറ്റ് ടു റിപ്പയര്‍' സംസ്‌കാരം ഇന്ത്യയില്‍ വളര്‍ത്തിയെടുക്കാനും ഈ സംരംഭം ഊന്നല്‍ നല്‍കുന്നു.

mobile repair skills

ഹാര്‍ഡ്വെയര്‍-സോഫ്റ്റ്വെയര്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള ഡിവൈസ് ഡയഗ്‌നോസ്റ്റിക്‌സ്, കമ്പോണന്റ് റീപ്ലേസ്മെന്റ്, ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗികമായ അറിവാണ് ഈ കോഴ്‌സിലൂടെ നല്‍കുന്നത്. ഇതില്‍ ഡാറ്റ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി 'സ്റ്റെല്ലാര്‍' എന്ന സോഫ്റ്റ്വെയറില്‍ പ്രത്യേക പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ബാച്ചുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 71 ശതമാനത്തോളം പേര്‍ക്കും ഇതിനോടകം പ്രമുഖ കമ്പനികളില്‍ ജോലി ലഭിച്ചു എന്നത് ഈ പദ്ധതിയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ മൂന്ന് യുവാക്കള്‍ സ്വന്തമായി സര്‍വീസ് സെന്ററുകള്‍ തുടങ്ങി സംരംഭകത്വത്തിലേക്ക് ചുവടുവെച്ചതും ഈ പദ്ധതിയുടെ പ്രായോഗിക ഗുണഫലമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, ബ്രിട്‌കോ ആന്‍ഡ് ബ്രിഡ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനവും സര്‍ട്ടിഫിക്കേഷനുകളും നല്‍കുന്നത്. 2035-ഓടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ ആയുസ് ഉറപ്പാക്കുക എന്ന ആഗോള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം. തങ്ങളുടെ പിക്‌സല്‍ ഫോണുകള്‍ കൂടുതല്‍ എളുപ്പത്തില്‍ നന്നാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള 'റിപ്പയറബിള്‍ ബൈ ഡിസൈന്‍' രീതിക്കാണ് ഗൂഗിള്‍ മുന്‍ഗണന നല്‍കുന്നത്.

ആകെ നൂറോളം ജൂനിയര്‍ മൊബൈല്‍ റിപ്പയര്‍ ടെക്‌നീഷ്യന്മാരെ വാര്‍ത്തെടുക്കാനാണ് ഈ ഘട്ടത്തില്‍ പദ്ധതി ലക്ഷ്യമിടുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി സംഘടിപ്പിച്ച തത്സമയ മൊബൈല്‍ റിപ്പയറിംഗ് മത്സരം ശ്രദ്ധേയമായിരുന്നു. ഈ പദ്ധതി വരും കാലങ്ങളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+