മുംബൈ വിമാനത്താവളത്തില്‍ വിമാനം കത്തി'..!! എട്ട് യാത്രക്കാര്‍ വിമാനത്തിനൊപ്പം കത്തിയമര്‍ന്നു'..!!
മുംബൈ: ഛത്രപതി ശിവജി വിമാനത്താവളത്തിലെ യാത്രക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് തൊട്ടുമുന്‍പില്‍ 117 യാത്രക്കാരുള്ള വിമാനം കത്തിയമര്‍ന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഛത്രപതിയില്‍ വിമാനം ആളിക്കത്താന്‍ തുടങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി. എന്നാല്‍ പിന്നീടാണ് കാര്യം മനസ്സിലായത്. അതൊരു മോക്ക്ഡ്രില്ലാണ് എന്ന്.

ഹോങ്കോങ്ങില്‍ നിന്നുള്ള കാതായ് പസഫിക് എയര്‍ലൈന്‍സ് വിമാനമാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി കത്തിച്ചത്. മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തിന്റെ കാര്യശേഷി പരിശോധിക്കാന്‍ നടത്തിയ മോക്ക്ഡ്രില്‍ പക്ഷേ പരാജയമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഡമ്മികളില്‍ 8 എണ്ണം കത്തി നശിച്ചു. രാവിലെ പത്തിന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം അവസാനിച്ചത് ഉച്ചയ്ക്ക് 2 മണിക്കാണ്.












Click it and Unblock the Notifications