കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായകന്‍ മിക്ക സിംഗ് പീഡിപ്പിച്ചു; പരാതിയുമായി മോഡല്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പ്രമുഖ ഗായകന്‍ മിക്ക സിംഗ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മോഡല്‍ രംഗത്തെത്തി. വെര്‍സോവ പോലീസിലാണ് ഗായകനെതിരെ മോഡല്‍ പരാതി നല്‍കിയിരിക്കുന്നത്. മിക്ക സിംഗിനെതിരെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

ഗായകന്റെ വീട്ടില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മോഡലിന്റെ പരാതി. മിക്കയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്ന വ്യക്തിയാണ് പരാതിക്കാരിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂയെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

mika-singh

തനിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ മിക്ക കൗണ്ടര്‍ പരാതിയുമായി രംഗത്തെത്തി. തന്നില്‍ നിന്നും പണം തട്ടാനൊരുങ്ങിയ മോഡലിനെ താന്‍ അതിന് അനുവദിക്കാത്തതാണ് പരാതിക്കിടയാക്കിയതെന്നാണ് മിക്കയുടെ പരാതി. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് മിക്ക പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

5 കോടി രൂപ വേണമെന്നായിരുന്നു മോഡലിന്റെ ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ തന്റെ പേര് ചീത്തയാക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ താന്‍ പണം നല്‍കാന്‍ കൂട്ടാക്കാത്തതോടെ തനിക്കെതിരെ പീഡന പരാതി നല്‍കിയിരിക്കുകയാണെന്നും മിക്ക ആരോപിച്ചു.

English summary
Model accuses Mika Singh of molestation, he counter-complains of extortion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X