Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത മോഡല്‍ ആത്മഹത്യ ചെയ്തു, കാമുകനെതിരെ കേസ്

മുംബൈ: മുന്‍ മോഡലും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ അര്‍ച്ചന പാണ്ഡേ (26) ആത്മഹത്യ ചെയ്തു. മുംബൈ വെഴ്‌സോവയില്‍ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു അര്‍ച്ചന. ഈ ഫ്ളാറ്റിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ യുവതിെ കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ഫ്ളാറ്റിലെ താമസക്കാര്‍ നടത്തിയെ അന്വേഷണത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ കാമുകനാണെന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

നടിയുടെ ആത്മഹത്യക്കുറിപ്പില്‍ കാമുകനാണ് മരണത്തിന് കാരണമെന്ന് പറയുന്നതോടെ പൊലീസ് ഒമര്‍ പതാന്‍ എന്നയാള്‍ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. തന്നെ മാനസികമായി ഒമര്‍ പീഡിപ്പിചിചരുന്നെന്നും ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും അര്‍ച്ചനയുടെ കത്തില്‍ പറയുന്നു.

Archana Pande

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തൂങ്ങി മരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ മുറിയില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നത്. തുടര്‍ന്ന് ഫ്ളാറ്റിലുള്ളവര്‍ നടിയെ സമീപിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അര്‍ച്ചന ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. 2009 ല്‍ ഇവര്‍ മോഡലിംഗ് രംഗത്തോട് വിട പറഞ്ഞു.

മരണ വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ പാണ്ഡേയുടെ സഹോദരന്‍ വഞ്ചനകുറ്റത്തിന് അറസ്റ്റിലായി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മോഡലിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+