കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലിന്റെ കാര്‍ അപകടം; നടന്‍ വിക്രമിന്റെ രക്തസാമ്പിളെടുത്ത് കേസ് അട്ടിമറിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: നടിയും മോഡലുമായ സോണിക ചൗഹാന്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിച്ചതായി സൂചന. നടന്‍ വിക്രം ചാറ്റര്‍ജി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, നടന്‍ മദ്യപിച്ചിരുന്നുവോ എന്ന് പരിശോധിക്കാനായി പോലീസ് രക്തസാമ്പിളെടുത്തത് കേസ് അട്ടിമറിക്കാനായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

0.5 ml രക്തം മാത്രമാണ് പരിശോധനയ്ക്കായി എടുത്തത്. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതായി എടുക്കേണ്ടുന്നതിന്റെ ഇരുപതില്‍ ഒരു ഭാഗം മാത്രമാണ് പോലീസ് എടുത്തിരുന്നതെന്ന് ബംഗാളി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നൈറ്റ് ക്ലബ്ബില്‍നിന്നും മടങ്ങിയ നടന്‍ മദ്യപിച്ചായിരുന്നോ വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ മാര്‍ഗമില്ലാതായി.

sonika

കേസിന്റെ തുടക്കംമുതല്‍ പോലീസിന്റെ അനാസ്ഥയെക്കുറിച്ച് ആരോപണമുണ്ടായിരുന്നു. പതുക്കെയുളള അന്വേഷണവും കേസില്‍ വിക്രമിനെ രക്ഷിക്കാനുള്ള ശ്രമവും വിമര്‍ശനത്തിന് ഇടയാ. പോലീസിന്റെ നിരുത്തരവാദപരമായ നടപടി നടനെ ജയിലിലാക്കുന്നത് തടയുന്നതാണ്.

ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. നൈറ്റ് ക്ലബ്ബില്‍നിന്നും മടങ്ങുകയായിരുന്ന വിക്രമും സോണികയും അപകടത്തില്‍പ്പെടുകയായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സോണിക പിന്നീട് മരിച്ചു. വിക്രം ഒരാഴ്ചയിലേറെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടം നടന്നയുടനെ നടന്റെ രക്തം പരിശോധനയ്‌ക്കെടുത്തില്ലെന്ന ഗുരുതരമായ ആരോപണം പോലീസിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും.

English summary
Model Sonika Chauhan’s car crash death: Vikram Chatterjee’s blood sample inadequate for test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X