കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലിങ്ങും യുഎസ് യാത്രയും ഇഷ്ടപ്പെട്ടില്ല, മകളുടെ യാത്രമുടക്കാന്‍ പിതാവ് ചെയ്തത് ഞെട്ടിപ്പിക്കുന്നത്

അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് വേണ്ട ഗ്രീന്‍കാര്‍ഡും പാസ്‌പോര്‍ട്ടുമാണ് പിതാവ് കീറിക്കളഞ്ഞത്

Google Oneindia Malayalam News

നാസിക്ക്: ഓരോ മക്കളും ഉയരത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. അതിനായി അവര്‍ മക്കളെ പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാല്‍ അതിന് നേരെ എതിരായൊരു കാര്യം നടന്നിരിക്കുകയാണ് നാസിക്കില്‍. മകളുടെ മോഡലിങ്ങിനെ ഇഷ്ടമില്ലാത്ത പിതാവ് മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും വരെ കീറിക്കളഞ്ഞിരിക്കുകയാണ്.

വളരെയെറേ ആഗ്രഹിച്ച ലഭിച്ച ജോലിയെ പിതാവ് നിഷ്‌കരുണം എതിര്‍ത്തതായി ശീതള്‍ പാട്ടീല്‍ എന്ന മോഡല്‍ പറയുന്നു. എന്തായാലും പിതാവിനെ വെറുതെ വിടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോഡലിങ്ങ്

മോഡലിങ്ങ്

19ാം വയസ്സ് മുതല്‍ മോഡലിങ്ങ് ജോലികള്‍ ചെയ്യുന്നുണ്ട് ശീതള്‍. എന്നാല്‍ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ഇവര്‍ മോഡലിങ്ങ് ചെയ്തിരുന്നത്. അമേരിക്കയിലെ ടെക്‌സസിലാണ് ഇവരുടെ മോഡലിങ്ങ് സംബന്ധമായ കാര്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പിതാവിന് സുഖമില്ലെന്ന് അറിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്.

പിതാവ് ചെയ്തത്

പിതാവ് ചെയ്തത്

അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് വേണ്ട ഗ്രീന്‍കാര്‍ഡും പാസ്‌പോര്‍ട്ടുമാണ് പിതാവ് കീറിക്കളഞ്ഞത്. ഇതില്ലാതെ മകള്‍ക്ക് തിരിച്ചുപോവാന്‍ സാധിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ട് മന:പ്പൂര്‍വം ചെയ്തതായിരുന്നു ഇത്. അതേസമയം ഗ്രീന്‍കാര്‍ഡ് കീറിയതിനെ തുടര്‍ന്ന് ശീതള്‍ ഏറെ നേരം അസ്വസ്ഥയായിരുന്നു.

വിശ്വാസത്തിന് എതിരാണ്

വിശ്വാസത്തിന് എതിരാണ്

മോഡലിങ്ങ് വിശ്വാസത്തിന് എതിരാണെന്ന് ശീതളിന്റെ പിതാവ് പറയുന്നു. തന്നെ കാണാനെത്തിയ മകള്‍ ടെക്‌സസില്‍ ഒരു പരിപാടി വീണ്ടും പോകാനൊരുങ്ങിയതാണ് പിതാവിനെ ചൊടിപ്പിച്ചത്. പാസ്‌പോര്‍ട്ട് നശിപ്പിക്കുന്നത് ഗുരുത കുറ്റമാണെന്നറിഞ്ഞിട്ടും പിതാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തത് തന്നെ ഞെട്ടിച്ചെന്ന് ശീതള്‍ പറഞ്ഞു.

ട്വീറ്റ് ചെയ്തു

ട്വീറ്റ് ചെയ്തു

നിരാശ മറച്ചുവയ്ക്കാതെ ശീതള്‍ ചെയ്ത പ്രവര്‍ത്തികള്‍ ഇപ്പോള്‍ പ്രശസ്തമായിട്ടുണ്ട്. ഇവര്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ട്വീറ്റ് ചെയ്തു. ഇതോടെ വീണ്ടും വെരിഫൈ ചെയ്ത് നാലു മണിക്കൂറിനുള്ളില്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുകയും ചെയ്തു.

കേസെടുത്തു

കേസെടുത്തു

പാസ്‌പോര്‍ട്ട് നശിപ്പിക്കപ്പെട്ട കാര്യം ഇവര്‍ പോലീസില്‍ അറിയിച്ചിരുന്നു. ഇത് പിതാവിന് കുരുക്കായി മാറുകയായിരുന്നു. ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് ഇവര്‍ക്ക് ലഭിച്ചെങ്കിലു പാസ്‌പോര്‍ട്ട് നശിപ്പിച്ചത് ഗുരുതര കുറ്റമാണെന്ന് പോലീസ് പറഞ്ഞു. പിതാവിനെതിരെ നാസിക് പോലീസ് കേസെടുക്കുകയും ചെയ്തു.

കരിയറിന് എതിരല്ല

കരിയറിന് എതിരല്ല

മകളുടെ കരിയറിന് താന്‍ എതിരല്ലെന്ന് പിതാവ് പറഞ്ഞു. അത്തരം ആരോപണങ്ങള്‍ സത്യമല്ല. മകള്‍ പോലും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. പെട്ടെന്നുള്ള ദേഷ്യം കൊണ്ട് മാത്രമാണ് പാസ്‌പോര്‍ട്ട് കീറിയത്. മകള്‍ കുടുംബത്തോടൊപ്പം താമസിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'കുടി മുട്ടിച്ച' ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു! ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം...'കുടി മുട്ടിച്ച' ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു! ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം...

എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്

ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്

English summary
model stranded after father tears her passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X