സീരിയൽ നടി ആത്മഹത്യ ചെയ്തു; പൊലീസുകാരനായ കാമുകൻ കസ്റ്റഡിയിൽ...
പൊലീസുകാരനായ കാമുകനുമായി പിണങ്ങിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ധര്‍മ്മശാല: പ്രശസ്ത സീരിയല്‍ താരവും മോഡലുമായ റിച്ച ദിമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മശാലയിലെ ഫ്‌ളാറ്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രേമ നൈരാശ്യമാണ് മരണത്തിന് കാരണമെന്നാണ് ആദ്യ നിഗമനം. റിച്ചയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.

വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലാണ് റിച്ചയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു നടി. വിവാഹവും തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതുമാണ് നടിയെ വിഷമത്തില്‍ ആക്കിയതെന്ന് ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സൗന്ദര്യ മത്സരങ്ങളിലൂടെയും മോഡലിംഗിലൂടെയുമാണ് റിച്ച അഭിനയ രംഗത്ത് എത്തിയത്. ഏതാനും ചില തെലുങ്ക് സിനിമകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മിസ് ഹിമാലയ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. റിച്ചയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കോൺസ്ട്രബിൾ സന്ദീപിൽ നിന്ന് മൊഴി എടുക്കും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.












Click it and Unblock the Notifications