കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീകള്‍ക്ക് നാണക്കേട്': അടിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മോഡലുകള്‍ നീക്കം ചെയ്യണം: ശിവസേന

  • By S Swetha
Google Oneindia Malayalam News

മുംബൈ: സ്ത്രീകളുടെ അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന അനധികൃത മോഡലുകള്‍ നീക്കം ചെയ്യാന്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് (ബിഎംസി) ശിവസേന ആവശ്യപ്പെട്ടു. അടുത്ത 15 ദിവസത്തിനുള്ളില്‍ നഗരത്തിലെ അനധികൃത മോഡലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും സേന കോര്‍പ്പറേറ്ററും ബിഎംസി ലോ കമ്മിറ്റി ചെയര്‍പേഴ്സനുമായ ശീതല്‍ മത്രെ നിര്‍ദേശം നല്‍കി.

ശബരിമലയ്ക്ക് ശേഷം പാഞ്ചാലിമേട്! മാർച്ച് പോലീസ് തടഞ്ഞു, നാമജപവുമായി കെപി ശശികലയും കൂട്ടരുംശബരിമലയ്ക്ക് ശേഷം പാഞ്ചാലിമേട്! മാർച്ച് പോലീസ് തടഞ്ഞു, നാമജപവുമായി കെപി ശശികലയും കൂട്ടരും

''കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ലോ കമ്മിറ്റിക്ക് മുന്നില്‍ ഈ നിര്‍ദ്ദേശം തുടര്‍ച്ചയായി വന്നിട്ടുണ്ട്. നിയമവിരുദ്ധമായ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ബിഎംസിക്ക് അധികാരമില്ലെന്ന് തോന്നുന്നു. ഇത്തരം സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മാന്യമായ ഒരു രീതിയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു''. അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

photo-2019-06-1

മരക്കൊമ്പുകളില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന മോഡലുകള്‍ വനിതകളെ വളരെയധികം ലജ്ജിപ്പിക്കുന്നതായി മത്രെ പറഞ്ഞു. അടിവസ്ത്രം എവിടെയാണെന്ന് ധരിക്കുന്നതെന്ന് അറിയാമെന്നതിനാല്‍ പരസ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നഗരത്തിലെ അടിവസ്ത്രശാലകളില്‍ നിന്ന് മോഡലുകള്‍ നീക്കം ചെയ്യണമെന്ന് 2013 ല്‍ ശിവസേന കോര്‍പ്പറേറ്റര്‍ റിതു താവ്‌ഡെ ആവശ്യപ്പെട്ടിരുന്നു. എംഎംസി നിയമത്തില്‍ അത്തരമൊരു വ്യവസ്ഥയില്ലെന്ന് ഭരണകൂടം അവരെ അറിയിച്ചിരുന്നു

English summary
Models to be banned showing innerwears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X