ഗുജറാത്തില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച 2. 40നാണ് കച്ചിക്കില്‍ ഭൂചലനം അനുഭവപ്പെട്ടത്.
അഹമ്മദാബാദ്; ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച 2. 40നാണ് കച്ചിക്കില്‍ ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടമോ ആളപയമോ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂചലന പ്രഭവ കേന്ദ്രത്തിന്റെ രാപാര്‍ ടൗണിനടുത്ത് 17 കിലോ മീറ്റര്‍ ചുറ്റളവില്‍ 4.0 തീവ്രത രേഖപ്പെടുത്തിയത്. ഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസേര്‍ച്ച് സെന്ററിലെ ഒഫീഷ്യല്‍ വ്യക്തമാക്കി. കാച്ച് ജില്ലയിലെ റാപറിനുടുത്തുള്ള ബാച്ചൗ പട്ടണത്തിലും ഭൂചലനം അനുഭവപ്പെട്ടതായി കച്ച് ജില്ലാ കളക്ടര്‍ എംഎ ഗാന്ധി പറഞ്ഞു.
മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകകളെ ബാച്ചൗവ്വിലും വിന്യസിക്കാന്‍ തീരുമാനിച്ചതായും ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications