മോദി ഫേസ്ബുക്കില്‍ രണ്ടാമത്, ട്വിറ്ററില്‍ ആറാമന്‍
ദില്ലി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കില്‍ ഏറ്റവും അധികം ആരാധകരുളള രണ്ടാമത്തെ രാഷ്ട്രീയ നേതാവ്. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് മാത്രം പിന്നിലാണ് ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും മോദിക്ക് ഫോളേവേഴ്‌സ് കുറവില്ല. ട്വിറ്ററില്‍ ഏറ്റവും ആളുകള്‍ ഫോളോ ചെയ്യുന്നവരില്‍ ആറാമനാണ് മോദി.
15.245 മില്യണ്‍ ആളുകളാണ് ഫേസ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. ഏപ്രില്‍ ഏഴിന് ആദ്യ ഘട്ട വോട്ടെടുപ്പ് തീരുമ്പോള്‍ മോദിക്ക് 12.46 മില്യണ്‍ ഫോളോവേഴ്‌സുണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയവും പ്രധാനമന്ത്രി പദവിയുമാണ് മോദിയുടെ ആരാധകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കിയത്.

2013 നവംബറില്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടൊയാണ് ഓണ്‍ലൈന്‍ ലോകത്തും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലും മോദിക്ക് കുത്തനെ പിന്തുണ കൂടിയത്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജായ @നരേന്ദ്രമോദി 4240643 പേര്‍ ഫോളോ ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും പുതുതായി 6.77 ശതമാനത്തോളം ആളുകളാണ് മോദിയെ കൂടുതലായി പിന്തുടരുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രിയായ ഷിന്‍സോ അബി കേവലം മൂന്ന് പേരെയാണ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാള്‍ നരേന്ദ്ര മോദിയാണ്. ഭാര്യയായ അകി അബി, നവോകി നോസ് എന്നിവരാണ് ജപ്പാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന മറ്റ് രണ്ടുപേര്‍. 2007ലും 2012 ലും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി ഷിന്‍സോ അബെയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications