കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തട്ടിപ്പ് ഒബിസിയെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഒ ബി സി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കോണ്‍ഗ്രസ്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ ശശികാന്ത് ഗോഹിലാണ് മോദിയുടെ ഒ ബി സി സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. മോദി ഉള്‍പ്പെടുന്ന മോദി ഗാഞ്ചി - തേലി സമുദായത്തെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തിയത് 2001 ല്‍ മോദി മുഖ്യമന്ത്രിയായ ശേഷമാണ്.

ഗുജറാത്ത് അസംബ്ലിയിലെ മുന്‍ പ്രതിപക്ഷ നേതാവാണ് ശശികാന്ത് ഗോഹില്‍. സ്വന്തം സമുദായത്തിന് ഒ ബി സി പദവി കിട്ടാന്‍ വേണ്ടി മോദി നിയമങ്ങള്‍ വളച്ചൊടിക്കുയായിരുന്നു. ഇപ്പോള്‍ തന്റെ ഒ ബി സി സര്‍ട്ടിഫിക്കറ്റ് കാണിച്ച് സഹതാപം പിടിച്ചുപറ്റാനാണ് മോദി ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ 2002 ജനുവരി 1 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ കാണിച്ച് ഗോഹില്‍ കുറ്റപ്പെടുത്തുന്നു.

modi

ശശികാന്ത് ഗോഹില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ബി ജെ പി നേതാവും ഗുജറാത്ത് മന്ത്രിയുമായ നിതിന്‍ പട്ടേല്‍ തിരിച്ചടിച്ചു. ഗോഹില്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭ 1994 ലാണ് മോദി ഗാഞ്ചി സമുദായത്തിന് ഒ ബി സി പദവി നല്‍കിയത്. 2001 ല്‍ മോദി മുഖ്യമന്ത്രിയാകുന്നതിനും ഒരു മാസം മുന്‍പ് മാദി ഗാഞ്ചി സമുദായത്തെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

നരേന്ദ്ര മോദി ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല എന്നും ഒ ബി സി സര്‍ട്ടിഫിക്കറ്റ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ് മോദി എന്നുമാണ് കോണ്‍ഗ്ര്‌സ പാര്‍ട്ടിയുടെ ആരോപണം. ഉയര്‍ന്ന ജാതിയില്‍ ജനിച്ചിട്ടും താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയം കളിക്കുകയാണ് മോദി - സെക്കുലര്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

English summary
Congress party accused that Gujarat CM Narendra Modi a fake OBC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X