ബംഗ്ലാദേശ് സന്ദര്‍ശനം അഥവാ നരേന്ദ്ര മോദിയുടെ ഇരട്ടവിജയം?
ധാക്ക: ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പറയാന്‍ ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ക്ക് നൂറ് നാവ്. ഏറെക്കാലമായി തര്‍ക്ക വിഷയമായിരുന്ന ഭൂപ്രദേശങ്ങള്‍ പരസ്പരം കൈമാറാനുള്ള ചരിത്രനേട്ടം മാത്രമല്ല ബംഗ്ലാദേശിന്റെ ഹൃദയവും സ്വന്തമാക്കിയാണ് മോദി തിരിച്ചുവരുന്നത് എന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല എന്ന് തോന്നും പത്രവാര്‍ത്തകള്‍ കണ്ടാല്‍.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ സഹകരണത്തിന് വഴിതുറന്ന സന്ദര്‍ശനമാണ് ഇതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ ഒരൊറ്റ സ്വരത്തില്‍ പറയുന്നു. അസാധാരണമായി ചിന്തിക്കുന്ന മോദിയുടെ മികവും ദീര്‍ഷവീക്ഷണവുമാണ് ബംഗ്ലാ മാധ്യമങ്ങളെ ആകര്‍ഷിച്ചത്. ബംഗ്ലാദേശില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാറാണ് മോദിയെ പുകഴ്ത്തുന്നതില്‍ മുന്‍പില്‍.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ അതിര്‍ത്തിഭൂമി കൈമാറ്റ കരാര്‍ പ്രകാരമാണ് തര്‍ക്കത്തിലായിരുന്ന ഭൂപ്രദേശങ്ങള്‍ കൈമാറിയത്. ഇത് വരെ ബംഗ്ലാദേശ് സന്ദര്‍ശിച്ച പ്രധാനമന്ത്രിമാര്‍ക്ക് കിട്ടാത്ത അത്രയും സ്വീകാര്യതയാണ് മോദിക്ക് കിട്ടിയത്. മോദിയിലെ പ്രസംഗകനെയും ബംഗ്ലാദേശിന് ക്ഷ പിടിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍ പരാജയപ്പെട്ടിടങ്ങളില്‍ മോദിക്ക് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ബംഗ്ലാ മാധ്യമങ്ങളില്‍ പ്രകടമായിരുന്നു.












Click it and Unblock the Notifications